Skip to content

chithrodayamflashnews.com

November 29, 2026 10:11 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും ചെറുമക്കളെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാം: സുപ്രീം കോടതി

ന്യൂഡൽഹി: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാനും പരിചരിക്കാനും തയ്യാറാകാത്ത മക്കളെയും ചെറുമക്കളെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ 81 വയസ്സുള്ള മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ.

രവികാന്ത് വാങ്ങിയ വീട്ടിൽ അദ്ദേഹത്തിന്റെ മകനും കുടുംബവും വയോധികയായ മാതാവുമാണ് താമസിച്ചിരുന്നത്. എന്നാൽ, കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ ബലംപ്രയോഗിച്ച് വീട്ടിൽനിന്ന് മാറ്റി വൃദ്ധസദനത്തിലാക്കിയെന്നാണ് പരാതി.

ഇതിനെതിരെ രവികാന്ത് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിച്ചു. മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ട്രൈബ്യൂണൽ ഉത്തരവിടുകയും ചെയ്തു. എന്നാൽ, മകൻ സമർപ്പിച്ച ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി.

ഇതോടെയാണ് രവികാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, മുത്തശ്ശിയെ സംരക്ഷിക്കാത്ത കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച 2007ലെ നിയമപ്രകാരം സബ് ഡിവിഷണൽ, ജില്ലാ മജിസ്‌ട്രേറ്റ് തലത്തിലുള്ള ട്രൈബ്യൂണലുകൾക്കുള്ള അധികാരവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാരുടെ പരിപാലനമോ സംരക്ഷണമോ ഉറപ്പാക്കുന്നതിന് ഒഴിപ്പിക്കൽ അനിവാര്യമാണെങ്കിൽ, വീട്ടിൽനിന്നോ വസ്തുവിൽനിന്നോ വ്യക്തികളെ ഒഴിപ്പിക്കാൻ ട്രൈബ്യൂണലുകൾക്ക് ഉത്തരവിടാമെന്ന് കോടതി വ്യക്തമാക്കി.

വാർദ്ധക്യത്തിൽ മുതിർന്ന പൗരന്മാർക്ക് അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടേണ്ടിവരുന്നത് ഒഴിവാക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. മാതാപിതാക്കളെ ദൈവത്തെപ്പോലെ കണ്ട് ബഹുമാനിക്കണമെന്ന കാഴ്ചപ്പാടും നിയമത്തിന്റെ അടിസ്ഥാനത്തിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പരിഷ്‌കൃത സമൂഹത്തിന്റെ നിലവാരം അവിടത്തെ വയോധികർക്ക് ലഭിക്കുന്ന അന്തസിലും ബഹുമാനത്തിലും സുരക്ഷയിലും പ്രതിഫലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതങ്ങളിലും സംസ്‌കാരങ്ങളിലും നാഗരികതകളിലും മുതിർന്ന പൗരന്മാരെ പരിചരണം ആവശ്യമുള്ള ആശ്രിതരായി മാത്രമല്ല കാണുന്നത്. കുടുംബങ്ങളെയും സമൂഹത്തെയും ഒരുപോലെ സമ്പന്നമാക്കുന്ന ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഓർമകളുടെയും കലവറകളായാണ് അവരെ കണക്കാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവൻ, അന്തസ്, സമത്വം എന്നിവയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങൾ സമൂഹത്തിലെ ദുർബലരായവരെക്കൂടി സംരക്ഷിക്കുന്നതിനുള്ളതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6