
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) വിദേശവാസികൾക്ക് ജന്മനാട്ടിൽ ആനന്ദകരമായ കുടുംബസമാഗമം സാധ്യമാകും. ഗൃഹനിർമ്മാണം, വാഹനം എന്നിവ സ്വന്തമാക്കാൻ യോഗമുണ്ട്. പൂർവ്വപുണ്യത്താൽ ആത്മാഭിമാനവും സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങളും ലഭിക്കും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) വാഹന ലാഭവും ഗൃഹോപകരണങ്ങളുടെ വർദ്ധനവും അനുഭവപ്പെടും. ദൃശ്യമാധ്യമ-കലാരംഗത്തുള്ളവർക്
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) കോപനിയന്ത്രണം പാലിക്കുന്നത് വിഘ്നങ്ങളെ അകറ്റും. ധനകാര്യ ഇടപാടുകളിലും വായ്പാ ബാധ്യതകളിലും ജാഗ്രതയോടെയുള്ള സമീപനം അനിവാര്യമാണ്. ഈശ്വരപ്രാർത്ഥനകൾ മാനസിക ശാന്തിയും കാര്യവിജയവും നൽകും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ആത്മധൈര്യത്താൽ തടസ്സങ്ങളെ നിഷ്പ്രയാസം മറികടക്കും. ശുചിത്വപൂർണ്ണമായ ജീവിതരീതി ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യും. വസ്തുവകകൾ സംബന്ധിച്ച തർക്കങ്ങളിൽ മധ്യസ്ഥ ചർച്ചകൾ വഴി പരിഹാരം കാണും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ദശമഭാവത്തിൽ ഗ്രഹബലം ഉള്ളതിനാൽ താൽക്കാലിക ഉദ്യോഗത്തിൽ സ്ഥിരത കൈവരും. അധികാരസ്ഥാനങ്ങളിൽ നിന്നും പൂർണ്ണ സഹകരണം ലഭിക്കും. ദേവാലയ ദർശനം മനസ്സിന് ആശ്വാസവും പുണ്യവും നൽകും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ഗൃഹനിർമ്മാണത്തിനായി സത്‌സമ്പാദ്യം വിനിയോഗിക്കും. കൂട്ടുകച്ചവടത്തിൽ പങ്കാളികൾ വഴി വലിയ ധനലാഭം ഉണ്ടാകും. സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഭദ്രത ഉറപ്പാക്കും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ലഗ്നാധിപ അനുഗ്രഹത്താൽ ആടയാഭരണങ്ങളും അലങ്കാര വസ്തുക്കളും ഉപഹാരമായി ലഭിക്കും. സർവ്വ അഭീഷ്ടസിദ്ധിയും തീർത്ഥാടന യോഗവും ഉണ്ടാകും. ധനാഗമ മാർഗ്ഗങ്ങൾ വിപുലമാകും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) വിദേശയാത്രാ തടസ്സങ്ങൾ നീങ്ങി വിസയും അനുമതികളും ലഭിക്കും. ഈശ്വരാധീനത്താൽ വലിയ വിപത്തുകളിൽ നിന്നും സംരക്ഷണം ലഭിക്കും. പഴയ കടബാധ്യതകൾ വലിയ അളവിൽ പരിഹരിക്കപ്പെടും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) വിദേശത്തുനിന്നും അനുകൂലമായ സഹായസഹകരണങ്ങൾ വന്നുചേരും. സാമ്പത്തിക നില മെച്ചപ്പെടും. ജീവിതത്തിൽ നേരിട്ടിരുന്ന വിഷമതകൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ഭൂമി സംബന്ധമായ വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. സർക്കാരിൽ നിന്നും ബഹുമതികളും പുരസ്കാരങ്ങളും ലഭിക്കാൻ യോഗമുണ്ട്. അപ്രതീക്ഷിതമായി വലിയ ധനലാഭം അനുഭവത്തിൽ വരും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) വാക്സ്ഥാനത്ത് ജാഗ്രത പുലർത്തേണ്ട ദിനമാണിത്. അയൽക്കാരുമായും മറ്റുള്ളവരുമായും തർക്കങ്ങൾ ഒഴിവാക്കുക. സമാധാനപരമായ നിലപാടുകൾ ഗൃഹത്തിൽ ശാന്തി നൽകും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) മാതാപിതാക്കളുടെ ആരോഗ്യത്തിൽ കരുതൽ വേണം. കുടുംബ സ്വത്ത് സംബന്ധിച്ച വിഷയങ്ങളിൽ സമവായത്തിലൂടെ കാര്യങ്ങൾ തീർപ്പാക്കുന്നത് ഐക്യം നിലനിർത്തും.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.