മുത്തച്ഛന്റെ തീർത്ത് അവിടന്ന് കിട്ടുന്ന സ്വർണം വിറ്റ് കിട്ടുന്ന പണത്തിൽ എനിക്കൊരു ഐഫോണും നിങ്ങൾക്ക് ബൈക്കും എന്ന ഓഫറിൽ കൃത്യം നടത്താൻ പ്രൊഫഷണൽ കൊലയാളികളുടെ റോളിലെത്തിയ 15 ഉം 16 ഉം വയസുള്ള കുട്ടികൾ..
ഹരിപ്പാട് കരുവാറ്റയിൽ നടന്ന കൊലപാതകം നമ്മളെ ഒരു നിമിഷം നടുക്കാതെ കടന്ന് പോകില്ലല്ലോ..

67 വയസുള്ള ശിവൻകുട്ടിയാണ് കൊല്ലപ്പെട്ടത്.
13 വയസുകാരിയടക്കം കുട്ടി ക്രിമിനൽസ് പോലീസ് കസ്റ്റഡിയിലായി.
വീടിനുള്ളിലേയ്ക്ക് ഏത് വഴി പോകണം, ഏത് സമയത്ത് കൃത്യം നടത്തണം, ഏത് വഴി രക്ഷപ്പെടണം എന്നതുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും കൊലയാളികളായ സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുത്തത് ഊട്ടി വളർത്തിയ ചെറുമകൾ തന്നെ..
അതി ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ വാട്സാപ്പ് കാളിലൂടെ എനിക്ക് കാണണമെന്ന് പറഞ്ഞതും ഇതേ പെൺകുട്ടി തന്നെ..
No Comment.