മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) കർമ്മവിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വര ഭജനം ഗുണം ചെയ്യും. യാത്രാസ്ഥാനത്ത് ഗ്രഹപ്പിഴ കാണുന്നതിനാൽ ദൂരയാത്രകളിൽ ജാഗ്രത വേണം. ശരീരരക്ഷയ്ക്കായി ആഹാര-വിഹാരങ്ങളിൽ നിഷ്ഠ പാലിക്കുന്നത് ഉചിതമാണ്.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) കളത്രസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ ദാമ്പത്യത്തിൽ ശാന്തിയും സന്തോഷവും കൈവരും. കൂട്ടുകച്ചവടത്തിൽ ലക്ഷ്മീകടാക്ഷം ഉണ്ടാകും. മിത്രജനങ്ങളുടെ പിന്തുണയാൽ അഭീഷ്ടസിദ്ധി ലഭിക്കും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ശത്രുദോഷങ്ങൾ അകന്ന് സർവ്വകാര്യ പുരോഗതി സിദ്ധിക്കും. തൊഴിൽ അന്വേഷണങ്ങൾ സഫലമാകും. പൂർവ്വബാധ്യതകളിൽ നിന്ന് മോചനം ലഭിക്കാനും കുടുംബൈക്യം ദൃഢമാകാനും വ്യാഴാനുകൂല്യം തുണയ്ക്കും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) സന്താനസ്ഥാനത്ത് ശ്രദ്ധ പതിയേണ്ട ദിനമാണ്. അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കരുതൽ വേണം. ധനമിടപാടുകളിൽ സൂക്ഷ്മത പാലിക്കുന്നതും ഈശ്വരപ്രാർത്ഥനകൾ മുടങ്ങാതെ നടത്തുന്നതും മനഃശാന്തി പ്രധാനം ചെയ്യും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ഗൃഹസ്ഥാനത്തും വാഹന കാര്യങ്ങളിലും ധനവ്യയം കാണുന്നു. കുടുംബാംഗങ്ങളുമായി വാക്പോരുകൾ ഒഴിവാക്കുന്നത് ഗൃഹൈശ്വര്യം നിലനിർത്തും. സംഭാഷണത്തിൽ ക്ഷമ പാലിക്കുന്നത് ഗ്രഹശാന്തിക്ക് ഉത്തമം.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) സഹോദരസ്ഥാനത്തുനിന്ന് വലിയ സഹായങ്ങൾ ഉണ്ടാകും. ഏറ്റെടുത്ത സംരംഭങ്ങൾ പൂർണ്ണ വിജയത്തിലെത്തും. പുതിയ കർമ്മപദ്ധതികൾ തുടങ്ങാൻ ഉചിതമായ ദിവസമത്രേ. ഭാഗ്യസ്ഥിതി അനുകൂലമാണ്.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ധനസ്ഥാനത്ത് പുതിയ സ്രോതസ്സുകൾ തെളിയും. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് ആപത്തുകൾ ഒഴിവാക്കും. വാണിജ്യപരമായ പുതിയ പദ്ധതികൾ ലഭിക്കുകയും കുടുംബസമാഗമം നടക്കുകയും ചെയ്യും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) നൂതന തൊഴിൽലബ്ധിക്ക് സാഹചര്യമൊരുങ്ങും. ശാരീരികമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ ആഹാരശുദ്ധി പാലിക്കുക. ചിട്ടയായ ആസൂത്രണം പ്രവർത്തനവിജയത്തിന് അത്യന്താപേക്ഷിതമാകുന്നു.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ ആസൂത്രണം വേണം. ദൂരയാത്രകളിൽ കരുതൽ ആവശ്യമാണ്. ഗുരുജനങ്ങളുടെയും മാതാപിതാക്കളുടെയും അനുഗ്രഹാശ്ശിസ്സുകൾ വാങ്ങുന്നത് ശ്രേയസ്സ് തരും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ലാഭസ്ഥാനം ശക്തമായതിനാൽ പ്രയത്നങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക അഭിവൃദ്ധി സിദ്ധിക്കും. സന്മിത്രങ്ങളുടെ കൂട്ടായ്മ ലക്ഷ്യങ്ങൾ സാധ്യമാക്കും. അധികാരികളുടെ പ്രീതിയും ആദരവും കൈവരും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) കർമ്മസ്ഥാനത്ത് സ്ഥാനക്കയറ്റത്തിനും അധികാരലബ്ധിക്കും യോഗം കാണുന്നു. സമൂഹത്തിൽ കീർത്തിയും പദവിയും വർദ്ധിക്കും. അപ്രതീക്ഷിത ധനാഗമത്താൽ സർവ്വകാര്യ സമൃദ്ധി ഉണ്ടാകും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ഭാഗ്യസ്ഥാനത്ത് ഗുരുകടാക്ഷം ഉള്ളതിനാൽ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. പിതൃജനങ്ങളിൽ നിന്ന് സഹായം ലഭിക്കും. ഉദരസംബന്ധമായ കരുതലുകൾ സ്വീകരിക്കുന്നതും ലക്ഷ്യബോധത്തോടെ നീങ്ങുന്നതും ഗുണകരമാണ്.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.