Skip to content

chithrodayamflashnews.com

November 29, 2026 9:44 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വൈദ്യുതി പ്രതിസന്ധിയുടെ പേര് പറഞ്ഞ് സ്വകാര്യ കമ്പനികളുമായി കരാർ ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ പേര് പറഞ്ഞ് സ്വകാര്യ കമ്പനികളുമായി കരാർ ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ രീതിയിൽ പണം സ്വരൂപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികൾക്ക് ലാഭം കൊയ്യാൻ അവസരം നൽകുന്നു. മുഖ്യമന്ത്രിയുടെ കളവ്പറയലിൽ കുറവ് ഇല്ല. ആര്യാടൻ മുഹമ്മദിൻ്റെ കാലത്തെ ദീർഘകാല കരാർ റദാക്കിയത് LDF സർക്കാർ എന്ന പ്രചരണം നടത്തുന്നു. എന്നാൽ റഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത് എന്ന സത്യം പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 10 വർഷം പവർകട്ട് ഇല്ലായിരുന്നു, യുഡിഎഫ് സർക്കാർ പരാജയം.
മാധ്യമ സ്വാതന്ത്ര്യം വലിയ കടന്നാക്രമണം നേരിടുന്ന സ്ഥിതിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.മാധ്യമ സ്ഥാപന ഉടമ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അന്വേഷിക്കണം. എന്നാൽ ന്യൂസ് റൂമിൽ കടന്നു കയറുന്നത് അംഗീകരിക്കാനാകില്ല.കെ എസ് അരുൺകുമാറിനെതിരെ കേസെടുത്തു. ആഭ്യന്തരമന്ത്രിയെ മോശമായി ചിത്രീകരിച്ചു എന്നാണ് പരാതി. വിദൂര വിമർശനം പോലും അംഗീകരിക്കാനാവുന്നില്ല.

ഇഡിയുടെ ലക്ഷ്യം പിണറായി വിജയനോ, പി.എ. മുഹമ്മദ് റിയാസോ അല്ല പാര്‍ട്ടിയാണ്. പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് ഇഡിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് പിണറായിക്കെതിരായ നീക്കമല്ല, പാര്‍ട്ടിയെ ലക്ഷ്യംവെച്ചുള്ള കടന്നാക്രമണമാണ്. വ്യക്തിയല്ല അവരുടെ ലക്ഷ്യം പാര്‍ട്ടിയാണ്. അതിനായി അവര്‍ പുതിയ കഥ രചിക്കുകയാണ്. ഇതിന്റെ ഉദേശ്യം വ്യക്തമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യം മുതലേ ഈ നീക്കത്തെ കുറിച്ച് സിപിഐഎം പറഞ്ഞിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നു എന്നതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6