Skip to content

chithrodayamflashnews.com

November 29, 2026 9:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

എറണാകുളത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അരുൺ കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച പുലർച്ചെയാണ് പിറവം സ്നേഹഭവൻ റോഡിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിൽ ഇരിക്കുമ്പോഴാണ് ജിഷ്ണു അരുണിനെ ഫോണിൽ വിളിച്ചത്. ഈ സമയം അരുൺ ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു.

ബാറിൽനിന്ന് പള്ളിക്കവലയിലേക്ക് വരുന്നതിനിടെ ജിഷ്ണു പെട്രോൾ വാങ്ങിയതായി പൊലീസ് പറയുന്നു. പിന്നീട് അഞ്ചുപേരും സ്നേഹഭവൻ റോഡിലേക്ക് പോയി. ഇവിടെവെച്ചാണ് അരുണും ജിഷ്ണുവും തമ്മിൽ വാക്കുതർക്കമുണ്ടായത്.

അമ്മയെ വിളിച്ച് മോശമായി സംസാരിച്ചതിനെക്കുറിച്ച് ജിഷ്ണു അരുണിനോട് ചോദ്യം ചെയ്തു. ഇതിനിടെ കുപ്പിയിലുണ്ടായിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ചെന്നാണ് അരുണിന്റെ സുഹൃത്ത് ഗീവർഗീസ് പൊലീസിന് നൽകിയ മൊഴി.

അരുണിന്റെ ഷർട്ട് പെട്രോളിൽ നനഞ്ഞ് അത് ശരീരത്തിലൂടെ താഴേക്ക് ഒഴുകിയിരുന്നു. ഇതിനിടെ ജിഷ്ണു പലതവണ ലൈറ്റർ കത്തിക്കുകയും അണയ്ക്കുകയും ചെയ്തെങ്കിലും ഇയാൾ തീകൊളുത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്നാണ് മൊഴി.

പെട്ടെന്ന് തീ ആളിപ്പടർന്നതോടെ സുഹൃത്തുക്കൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഗീവർഗീസും പ്രഫുല്ലും ചേർന്ന് ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചു.

അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും ജിഷ്ണുവിനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പിന്നീട് അരുണിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ അരുൺ മരണത്തിന് കീഴടങ്ങി.

അഞ്ചുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാരവൻ വാങ്ങി സിനിമാരംഗത്ത് ഓട്ടങ്ങളുമായി കഴിഞ്ഞിരുന്ന ജിഷ്ണു ഏതാനും മാസം മുൻപാണ് ഗൾഫിലേക്ക് പോയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് മക്കളോടൊപ്പം ജിഷ്ണു നാട്ടിൽ തിരിച്ചെത്തിയിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6