തിരുവല്ലയിലെ സ്വകാര്യ വെൽനസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കടെ ഹൃദയാഘാതമുണ്ടായ സ്ത്രീ മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിനി വിദ്യാ വിജിയാണ് മരിച്ചത്. 45 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ക്ലിനിക്കിൽ ചികിത്സാപിഴവുണ്ടായി എന്ന് ആരോപിച്ച് കുടുംബം തിരുവല്ല പോലീസിൽ പരാതി നൽകി. ചികിത്സാപിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ലിനിക്കിന്റെ വിശദീകരണം.
കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായ സ്ത്രീ മരിച്ചു.
No Comment.