മറ്റുള്ളവരുടെ കണ്ടന്റിനോട് പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നവരെ ബിഗ് ബോസ് ഹൗസിലേക്ക് കൊണ്ടുവരുന്നത് തിരിച്ചടിയാകാമെന്നാണ് അഖിൽ മാരാർ പറയുന്നത്. വിക്കി, ആസിഫ്, ഗൗതം എന്നിവർ ഹൗസിൽ കാര്യമായി പ്രതികരിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ പോലും ഇനി ചിന്തിക്കേണ്ട ഒരു കാര്യമാണ്. കണ്ടന്റ് റിയാക്ഷൻ വീഡിയോ ചെയ്യുന്ന ആളുകളെ ഇനി ബിഗ് ബോസിലേക്ക് വിളിക്കരുത്. കാരണം അവർക്ക് റിയാക്റ്റ് ചെയ്യാൻ ഒരു കണ്ടന്റ് വേണം,” എന്നാണ് അഖിൽ മാരാർ പറഞ്ഞത്

No Comment.