കർണാടക ഉഡുപ്പി കുന്ദാപുരം സ്വദേശിയും കഴിഞ്ഞ 14 വർഷമായി ഷാർജ എയർപോർട്ടിൽ ജീവനക്കാരനുമായ ആൽവിൻ പ്രകാശ് കുന്ദർ (Alwin Prakash Kunder) ആണ് ഷാർജയിൽ ക്രൂരമായി കൊല്ലപ്പെട്ടത്.
”മൃതദേഹം വെട്ടിനുറുക്കി 9 കഷ്ണങ്ങളാക്കി!; 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ!”
ഒമാൻ പാതയിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നാണ് ആൽവിന്റെ ക്രൂരമായി കൊല്ലപ്പെട്ട മൃതദേഹം പോലീസിന് ലഭിക്കുന്നത്.
ശരീരഭാഗങ്ങൾ വെട്ടിനുറുക്കി 9 കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി വച്ച നിലയിലായിരുന്നു.ജൂലൈ മാസത്തിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.”ഇന്ത്യയിലേക്ക് പോയെന്ന് വ്യാജ പ്രചരണം!; പിന്നിൽ ദുരൂഹമായ വാട്ട്സ്ആപ്പ് സന്ദേശം!”ജൂലൈ 20-ന് ആൽവിനെ സഹോദരൻ അനിൽ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തിരുന്നില്ല.
എന്നാൽ തൊട്ടുപിന്നാലെ “ഞാൻ സുരക്ഷിതനാണ്” എന്ന് കാണിച്ചുള്ള ദുരൂഹമായ ഒരു മെസ്സേജ് അനിലിന് ലഭിച്ചു.സാധാരണ രീതിയിലല്ലാത്ത ഈ സന്ദേശത്തിൽ സംശയം തോന്നിയ സഹോദരൻ, ഷാർജയിലുള്ള ആൽവിന്റെ സഹപാഠിയായ മനോഹറിനോട് കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മനോഹർ ആൽവിന്റെ ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോൾ, ആൽവിൻ ഇന്ത്യയിലേക്ക് പോയെന്നാണ് വാച്ച്മാനും പിന്നീട് കമ്പനി എച്ച്.ആറും നൽകിയ മറുപടി.എന്നാൽ ആൽവിൻ നാട്ടിലെത്തിയിട്ടില്ലെന്ന് സഹോദരൻ ഉറപ്പിച്ചു പറഞ്ഞതോടെ കമ്പനി പാസ്പോർട്ട് രേഖകൾ പരിശോധിക്കുകയും ആൽവിൻ ഷാർജയിൽ തന്നെയുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.”അധ്യാപികയായ ഭാര്യയും പത്താം ക്ലാസുകാരനായ മകനും കാണാമറയത്ത്!”കൊലപാതകം നടന്നതിന് പിന്നാലെ ആൽവിന്റെ ഭാര്യ ടീന കുന്ദറും (ഷാർജയിലെ സ്കൂൾ അധ്യാപിക) പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായിട്ടുണ്ട്.
ഇവരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കുടുംബം ഉഡുപ്പി ജില്ലാ പോലീസ് മേധാവിയെ കണ്ട് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ യു.എ.ഇ പോലീസിന്റെ ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
No Comment.