Skip to content

chithrodayamflashnews.com

October 14, 2026 2:13 pm

ഒന്നാം വിവാഹവാർഷിക ദിനത്തിൽആഘോഷമാകേണ്ടിയിരുന്ന യാത്ര കണ്ണീർമഴയായി…?

കൂത്താട്ടുകുളം:ഒരു വർഷം മുമ്പ് കൈകോർത്ത ആ ജീവിതയാത്രയുടെ ആദ്യ വാർഷികം ആഘോഷിക്കാനായിരുന്നു അവർ യാത്ര തിരിച്ചത്. പക്ഷേ ഒടുവിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളെയും കണ്ണീരിലാഴ്ത്തിയ ദുരന്തമായി മാറി.

യുകെയിൽ നിന്ന് നാട്ടിലെത്തിയ അക്ഷര ജോസും ഭർത്താവ് സാബിൻ മാത്യു കുര്യനും ഹിമാചൽ പ്രദേശിലേക്ക് യാത്ര തിരിച്ചത്. എന്നാൽ മണാലിക്കടുത്തുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ കൂത്താട്ടുകുളം സ്വദേശിയായ സാബിൻ മാത്യു കുര്യൻ അപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ അക്ഷരയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കുളു ജില്ലയിലെ ജിബി–സോജ ലിങ്ക് റോഡിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തന്റെ ജീവിതപങ്കാളി തനിക്കരികിൽ ഇല്ലെന്ന സത്യം അറിയാതെ, ഗുരുതരമായ പരിക്കുകളോടെ അക്ഷര ജീവിതത്തോട് പോരാടുകയാണ്.
യുകെയിലെ ബെഡ്ഫോർഡ് ആശുപത്രിയിൽ ബയോടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന അക്ഷര, വിസ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അടുത്തിടെ നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം ഭർത്താവിനൊപ്പം നടത്തിയ ഈ യാത്ര ഇത്രയും വലിയ ദുരന്തമായി മാറുമെന്ന് ഒരിക്കലും അവർ കരുതിയിട്ടുണ്ടാകില്ല.

ഒന്നാം വിവാഹവാർഷികം… ഒരുമിച്ച് കേക്ക് മുറിക്കേണ്ട ദിവസം. പരസ്പരം ആശംസകൾ കൈമാറേണ്ട ദിവസം. കഴിഞ്ഞ ഒരു വർഷത്തെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ച്, വരാനിരിക്കുന്ന വർഷങ്ങളിലെ സ്വപ്നങ്ങൾ ഒരുമിച്ച് കാണേണ്ട ദിവസം.പക്ഷേ ആ ദിവസം തന്നെ സാബിൻ യാത്രയായി…അക്ഷരയ്ക്ക് ഇപ്പോഴും അതറിയില്ല.

ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ആദ്യം ബഞ്ചാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കുളു റീജിയണൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ അവളുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
ഒരുമിച്ച് മടങ്ങിവരേണ്ടിയിരുന്ന യാത്രയിൽ, ഒരാൾ മാത്രം മടങ്ങിവരാനായി ബാക്കിയായിരിക്കുന്നു.

സാബിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിനൊപ്പം നാടും പ്രാർത്ഥനയിലാണ്.
അക്ഷര ജീവിതത്തിലേക്ക് തിരികെ വരട്ടെ…
അവൾക്ക് മുന്നിലുള്ള ഈ ഇരുണ്ട ദിവസങ്ങൾ പിന്നിട്ട്, വീണ്ടും ജീവിതത്തിലേക്ക് നടക്കാൻ കഴിയട്ടെ.

അപകടവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6