ബുറൈദ: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു.
ആലപ്പുഴ, കാർത്തികപ്പള്ളി, പുതുക്കുണ്ടം സ്വദേശി സുനിത് ഭവനം സുനിത്ത് സുധാകരൻ(39) ആണ് മരിച്ചത്.
സെപ്റ്റംബർ 19 ന് ഹായിൽ നിന്നും നിന്നും ബുറൈദയിലേക്ക് തിരിച്ച് വരുന്ന വഴി ഐനുൽ ജുവയിൽ വച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. ഗുരുതര പരുക്കേറ്റ സുനിത്തിനെ ബുറൈദ സെൻട്രൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രിട്ടിഷ് ഷെഫ് എന്ന കമ്പനിയിൽ മൂന്ന് വർഷമായി സെയിൽസ്മാൻ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ അഞ്ചു സജീന്ദ്രൻ, മകൻ ശിവാംശ് സുനിത്ത് (5) എന്നിവരടങ്ങുന്ന കുടുംബത്തെ മരണത്തെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമ,യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്കയച്ചിരുന്നു. സുധാകരൻ( റിട്ട. മിലിട്ടറി), രോഹിണി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി.
ഡോ.സുനിത.
ബുറൈദയിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തകരായ ഫൈസൽ ആലത്തൂർ, പർവേസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിലെത്തിച്ച മൃതദേഹം സുനിത്തിന്റെ കുടുംബ വസതിയായ മുതുകാട്ടുകരയിൽ സംസ്കരിക്കും.
No Comment.