Skip to content

chithrodayamflashnews.com

November 29, 2026 9:11 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കരിയറിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് കൃഷി ലോകത്തേക്ക് കടന്നുവന്ന് പുതിയ മാതൃക തീർക്കുകയാണ് കാസർകോട് മഞ്ചേശ്വരം സ്വദേശിയായ മനീഷ്.

കരിയറിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് കൃഷി ലോകത്തേക്ക് കടന്നുവന്ന് പുതിയ മാതൃക തീർക്കുകയാണ് കാസർകോട് മഞ്ചേശ്വരം സ്വദേശിയായ മനീഷ്. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയായ മനീഷ്, പ്രകൃതിയോട് ഇണങ്ങിനിന്ന് വലിയ രീതിയിൽ വിജയം കൊയ്യാവുന്ന കുരുമുളക് കൃഷിയിലും നഴ്സറി നടത്തിപ്പിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കർണാടക ബോർഡറോടു ചേർന്നുള്ള കാട്ടുകുക്കെയിൽ സ്വന്തമായുള്ള 15 ഏക്കറോകരിയറിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് കൃഷി ലോകത്തേക്ക് കടന്നുവന്ന് പുതിയ മാതൃക തീർക്കുകയാണ് കാസർകോട് മഞ്ചേശ്വരം സ്വദേശിയായ മനീഷ്.ളം വരുന്ന സ്ഥലത്താണ് ഇദ്ദേഹം കൃഷി വ്യാപിപ്പിച്ചിരിക്കുന്നത്.
കവുങ്ങ്, തെങ്ങ്, റബ്ബർ, കൊക്കോ, വാഴ തുടങ്ങിയ വിവിധ കൃഷികൾക്ക് പുറമേയാണ് ‘പൈപ്പരൻ’ എന്ന ബ്രാൻഡിൽ കുരുമുളക് നഴ്സറി സംരംഭത്തിന് മനീഷ് തുടക്കം കുറിച്ചിരിക്കുന്നത്. ഐ.എസ്.ആർ. ചന്ദ്ര, പണിയൂർ ഉൾപ്പെടെയുള്ള മികച്ചതും അപൂർവ്വവുമായ എട്ടോളം കുരുമുളക് ഇനങ്ങളാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം നാല് ലക്ഷത്തോളം കുരുമുളക് തൈകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നഴ്സറി പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് തൈകൾ വിതരണം ചെയ്യുന്നുണ്ട്.

 


ഐ.എസ്.ആർ. റിട്ടയേർഡ് റീജിയണൽ ഹെഡ് ആയ വേണുഗോപാലിന്റെ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയുമാണ് ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നിലുള്ള പ്രധാന കരുത്ത്. വൈറസ് മുക്തമായ ആരോഗ്യകരമായ തൈകൾ ശാസ്ത്രീയമായ രീതിയിൽ ഉത്പാദിപ്പിച്ച് കർഷകരിലേക്ക് എത്തിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. യൂട്യൂബിൽ കണ്ട് മാത്രം കൃഷിയിലേക്ക് ഇറങ്ങാതെ കൃത്യമായ അറിവും വ്യക്തതയും നേടി വേണം യുവതലമുറ കൃഷിയിലേക്ക് കടന്നുവരാൻ എന്ന് മനീഷ് ഓർമ്മിപ്പിക്കുന്നു. കൃഷിയിൽ നിന്ന് വർഷം ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുമെന്നും പ്രകൃതിയോട് ഇണങ്ങിയുള്ള കൃഷിരീതികളാണ് വിജയം നൽകുന്നതെന്നും ഈ യുവ എൻജിനീയർ തെളിയിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6