കൊയിലാണ്ടി അഞ്ച് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മൂടാടി ഗോപാലപുരം സ്വദേശി ഹരിലാൽ (34) ആണ് അറസ്റ്റിലായത്.
പരാതി ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
No Comment.