Skip to content

chithrodayamflashnews.com

November 29, 2026 9:09 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നേര്യമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

അടിമാലിഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി അഞ്ച് യുവാക്കളെ ഡാൻസാഫ് സംഘവും അടിമാലി പോലീസും ചേർന്ന് പിടികൂടി. നേര്യമംഗലം പാലത്തിന് സമീപം ഷാപ്പുംപടിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു നടപടി.

രാജാക്കാട് പഴയവിടുതി സ്വദേശികളായ വെട്ടുകല്ലുകാട് അബിൻ (25), കളപ്പുരക്കൽ രാഹുൽ (19), ഉടുമ്പനാട്ട് അനന്തു (23), മുക്കുടിത്തറയിൽ അശ്വിൻ (24), എറണാകുളം മുളംതുരുത്തി മൂരിപറമ്പിൽ (വേഴേപറമ്പിൽ) അശ്വിൻ ബിജു (24) എന്നിവരാണ് പിടിയിലായത്.

ഒന്നും രണ്ടും പ്രതികളായ അബിനും രാഹുലും സഞ്ചരിച്ചിരുന്ന ബൈക്കിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. കഞ്ചാവുമായി എത്തിയ ബൈക്കിന് മുന്നിലും പിന്നിലുമായി മറ്റ് രണ്ട് ബൈക്കുകളിൽ സുരക്ഷയൊരുക്കി സഞ്ചരിക്കുകയായിരുന്ന അനന്തു, അശ്വിൻ, അശ്വിൻ ബിജു എന്നിവരെയും ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ അഞ്ചുപേരും സഹപാഠികളാണെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂരിൽ അടുത്തിടെ നാട്ടിലെത്തിയ ഒരു അന്യസംസ്ഥാന തൊഴിലാളിയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

പിടിയിലായ പ്രതികളെയും കഞ്ചാവും അടിമാലി പോലീസിന് കൈമാറി. സ്റ്റേഷൻ ഹൗസ് ഓഫീസർ അജീഷ് കെ. ജോൺ, ടി.എം. അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6