കൊല്ലം കൊട്ടാരക്കര: ഇന്നലെ ശ്കതമായ കാറ്റിലും മഴയിലും ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തൊട്ടുമുന്നിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും വാളകത്തേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് സദാനന്ദപുരത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിന്നിരുന്ന മരം പെട്ടെന്ന് ബസിന് മുന്നിലേക്ക് പതിക്കുകയായിരുന്നു. മരം വീഴുന്നത് കണ്ട് ഡ്രൈവർ ബസ് പെട്ടെന്ന് വെട്ടിച്ച് നിർത്താൻ ശ്രമിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു
യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം
No Comment.