Skip to content

chithrodayamflashnews.com

October 13, 2026 6:05 am

ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 05, തിങ്കളാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും ഭവനത്തിൽ സന്തോഷകരമായ മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കുന്ന സുദിനമാണിത്. മാതാവിന്റെ ആരോഗ്യം തൃപ്തികരമായിരിക്കും. കാർത്തിക നക്ഷത്രക്കാർ അനാവശ്യ ഉത്കണ്ഠകൾ ഒഴിവാക്കി ശാന്തമായി കാര്യങ്ങളെ സമീപിക്കുക. അശ്വതി, ഭരണി നക്ഷത്രക്കാർ വീട്ടുപകരണങ്ങൾ വാങ്ങുന്നതിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ധൈര്യപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ മടിക്കാത്ത സുദിനമാണിത്. എഴുത്ത്, മാധ്യമം, സാങ്കേതിക മേഖലകളിലുള്ളവർക്ക് പുതിയ അവസരങ്ങൾ തെളിയും. രോഹിണി നക്ഷത്രക്കാർ വാക്കുകളിൽ സൗമ്യത കാത്തുസൂക്ഷിക്കുന്നത് ഗുണം ചെയ്യും. കാർത്തിക, മകയിര്യം നക്ഷത്രക്കാർ ഹ്രസ്വ സന്ദർശനങ്ങളിലും യാത്രാവേളകളിലും കൃത്യമായ സമയപാലനം പുലർത്തുന്നത് നേട്ടം തരും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

സാമ്പത്തിക സ്ഥിതിയിൽ വ്യക്തമായ പുരോഗതിയും ധനവരവും ഉണ്ടാകുന്ന നല്ലൊരു ദിനമാണിത്. മുൻപ് മുടങ്ങിക്കിടന്ന ചില പണമിടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. തിരുവാതിര നക്ഷത്രക്കാർ അനാവശ്യ ചിലവുകൾക്ക് കടിഞ്ഞാണിടുക. മകയിര്യം, പുണർതം നക്ഷത്രക്കാർ കുടുംബത്തിലെ സുപ്രധാന ചർച്ചകളിൽ പക്വതയോടെയുള്ള അഭിപ്രായങ്ങൾ മുന്നോട്ടുവെച്ച് ശ്രദ്ധേയരാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

മനസ്സിന് വലിയ ആത്മവിശ്വാസവും പ്രസരിപ്പും നിറയുന്ന ദിനമാണിത്. പൂയം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള മഹാദേവ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് തടസ്സങ്ങൾ നീങ്ങാനും സമാധാനത്തിനും അതീവ ഉത്തമമാണ്. പുണർതം, ആയില്യം നക്ഷത്രക്കാർ വൈകാരിക പ്രതികരണങ്ങൾ നിയന്ത്രിച്ച് കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

പണച്ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ വെക്കേണ്ട ദിവസമാണിത്. ആരോഗ്യപരമായ കാര്യങ്ങളിലും ദിനചര്യകളിലും കൃത്യത പാലിക്കുന്നത് ഉന്മേഷം നൽകും. മകം നക്ഷത്രക്കാർ ഔദ്യോഗിക രേഖകൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുക. പൂരം, ഉത്രം നക്ഷത്രക്കാർ അന്യരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് പൂർണ്ണമായി ഒഴിവാക്കുന്നത് നന്ന്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

പ്രവർത്തനരംഗത്ത് പുതിയ നേട്ടങ്ങളും അപ്രതീക്ഷിത അംഗീകാരങ്ങളും തേടിയെത്തുന്ന ദിനമാണിത്. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ അടുക്കാൻ സാധിക്കും. അത്തം നക്ഷത്രക്കാർ പ്രധാനപ്പെട്ട ചർച്ചകളിൽ സ്വന്തം നിലപാടുകൾ വ്യക്തമായി പറയുക. ഉത്രം, ചിത്തിര നക്ഷത്രക്കാർ സുഹൃത്തുക്കളുടെ ക്രിയാത്മകമായ പിന്തുണ പൂർണ്ണമായി പ്രയോജനപ്പെടുത്തും.

ഔദ്യോഗിക രംഗ

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്തങ്ങൾ ചിട്ടയോടെ ചെയ്തുതീർക്കാൻ സാധിക്കുന്ന സുദിനമാണിത്. ബിസിനസ്സിൽ പുതിയ ആശയങ്ങൾ വിജയകരമായി നടപ്പിലാക്കും. ചിത്തിര, വിശാഖം നക്ഷത്രക്കാർ സഹപ്രവർത്തകരുമായി നല്ല ഐക്യം പുലർത്തുക. ചോതി നക്ഷത്രക്കാർ മേലധികാരികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ടു പ്രവർത്തിക്കുന്നത് ഗുണകരമാകും

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും മനസ്സിലെ പല ആഗ്രഹങ്ങളും എളുപ്പത്തിൽ സഫലമാകുകയും ചെയ്യുന്ന സുദിനമാണിത്. അനിഴം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലോ മഹാവിഷ്ണു ക്ഷേത്രത്തിലോ തൊഴുത് ദർശനം നടത്തുന്നത് ഏറെ ഗുണകരമാണ്. വിശാഖം, തൃക്കേട്ട നക്ഷത്രക്കാർ ഉന്നത വ്യക്തികളിൽ നിന്നുള്ള ഉപദേശങ്ങൾ സ്വീകരിച്ച് മുന്നേറുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ ജാഗ്രതയും ശ്രദ്ധയും വേണം. വാഹനമോടിക്കുമ്പോഴും പുതിയ കരാറുകളിൽ ഏർപ്പെടുമ്പോഴും തിടുക്കം കാണിക്കരുത്. മൂലം നക്ഷത്രക്കാർ അനാവശ്യ ആശങ്കകൾ വെടിയുക. പൂരാടം, ഉത്രാടം നക്ഷത്രക്കാർ ആരോഗ്യകാര്യങ്ങളിൽ മുൻകരുതലുകൾ എടുക്കുന്നത് ശാരീരിക സുഖം നിലനിർത്തും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ദാമ്പത്യജീവിതത്തിൽ സന്തോഷവും പരസ്പര ധാരണയും വർദ്ധിക്കുന്ന നല്ലൊരു ദിനമാണിത്. പങ്കുകച്ചവടത്തിൽ ലാഭകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. തിരുവോണം നക്ഷത്രക്കാർ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കും. ഉത്രാടം, അവിട്ടം നക്ഷത്രക്കാർ പൊതുവേദികളിൽ മാന്യമായ പെരുമാറ്റം കൊണ്ട് പ്രശംസ നേടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

മത്സരങ്ങളിലും ഔദ്യോഗിക പരീക്ഷകളിലും മികച്ച മുന്നേറ്റം കൈവരിക്കുന്ന സുദിനമാണിത്. ആരോഗ്യപരമായ ചെറിയ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കും. അവിട്ടം, ചതയം നക്ഷത്രക്കാർ ജോലിസ്ഥലത്തെ അനാവശ്യ സംഭാഷണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. പൂരൂരുട്ടാതി നക്ഷത്രക്കാർ പുതിയ ചുമതലകൾ ഉത്സാഹത്തോടെ ഏറ്റെടുത്ത് പൂർത്തിയാക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വിജ്ഞാനപ്രദമായ കാര്യങ്ങളിലും ക്രിയാത്മക മേഖലകളിലും വലിയ ശോഭ കൈവരിക്കാനാകുന്ന സുദിനമാണിത്. ഉതൃട്ടാതി നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് ഐശ്വര്യത്തിനും വിജയത്തിനും ഉത്തമമാണ്. പൂരൂരുട്ടാതി, രേവതി നക്ഷത്രക്കാർ സാമ്പത്തിക ബാധ്യതകളിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് മുന്നേറുക.

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6