Skip to content

chithrodayamflashnews.com

October 13, 2026 4:26 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

ഊരാളി ഗോത്രവിഭാഗത്തിൽ നിന്ന് ഡോക്ടറാകുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഡോ. ശരണ്യ മോഹനൻ സ്വന്തമാക്കിയിരിക്കുന്നത്.

ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി വനമേഖലയിലെ പുന്നപാറ സ്വദേശികളായ കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ് ശരണ്യ.

ചെറുപ്പം മുതലേ മനസ്സിലുണ്ടായിരുന്ന സ്വപ്നം ഡോക്ടറാകുക എന്നതായിരുന്നു. പ്ലസ്ടുവിൽ 88 ശതമാനം മാർക്ക് നേടിയ ശരണ്യ, 2019ൽ ആദിവാസി വിഭാഗത്തിൽ 23-ാം റാങ്ക് സ്വന്തമാക്കിയാണ് എം.ബി.ബി.എസ് പഠനത്തിന് പ്രവേശനം നേടിയത്.

പഠനത്തിലും മികവ് തെളിയിച്ച ശരണ്യ ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പൂർത്തിയാക്കി. പിന്നാലെ പി.എസ്.സി റാങ്ക് ലിസ്റ്റിലും ഇടം നേടി.

പക്ഷേ ഈ വിജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്.

പഠിച്ചും വളർന്നും വന്ന സ്വന്തം നാട്ടിൽ തന്നെ ഡോക്ടറായി സേവനം ചെയ്യാനുള്ള അവസരമാണ് ശരണ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായി ശരണ്യ ചുമതലയേറ്റു.

 

പരിമിതികൾ പലതുണ്ടായിട്ടും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകാതെ മുന്നേറിയ ശരണ്യയുടെ ജീവിതയാത്ര ഇന്ന് ഗോത്രവിഭാഗത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾക്ക് വലിയ പ്രചോദനമാണ്.

കുടുംബത്തിന്റെയും നാട്ടുകാരുടെയും പിന്തുണയ്ക്കൊപ്പം സ്വന്തം അധ്വാനവും ചേർന്നപ്പോൾ നേടിയ ഈ വിജയം ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല.

സ്വപ്നം കാണുന്നവർക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്നൊരു മാതൃക കൂടിയാണ് ശരണ്യയുടെ ഈ യാത്ര……

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6