Skip to content

chithrodayamflashnews.com

October 13, 2026 4:25 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

കൈയിൽ പണമില്ലാത്തവർക്ക് കോട്ടയം പാമ്പാടി ‘ന്യൂ സംഗം’ ഹോട്ടലിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിക്കാം.

ഉടമ പാമ്പാടി പുത്തൻപറമ്പിൽ പി.ടി സന്തോഷ് സന്തോഷത്തോടെ ആതിഥ്യമരുളും. മൂന്ന് പതിറ്റാണ്ടിലേറെയായി ഈ പുണ്യപ്രവൃത്തി തുടരുന്നു.

പിതാവ് തങ്കമണി തുടങ്ങിയതാണ് ഈ സൽക്കർമ്മം. ഡയാലിസിസ്, ക്യാൻസർ രോഗികൾക്ക് സൗജന്യ ഭക്ഷണമാണെന്ന് ബോർഡ് വച്ചതെങ്കിലും, പണമില്ലാത്ത ആർക്കും സൗജന്യമായി ഭക്ഷണം കഴിക്കാം.

​പാമ്പാടി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, സമീപത്തെ മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ചികിത്സ കഴിഞ്ഞ് ക്ഷീണിച്ച് വാഹനങ്ങളിൽ വരുന്നവർക്കായി പൊതിയുണ്ടാവും. ഊണോ, പലഹാരമോ, ബീഫോ, മീനോ, ഏത് വിഭവവും പറഞ്ഞാലും മടിയില്ലാതെ കൊടുക്കും.

രോഗികളിൽ പലരും വിശന്ന് ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് ഇക്കാര്യം എഴുതി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ഈ ബോർഡ് കണ്ട് കഞ്ഞൂർ സ്വദേശിയായ ഹോട്ടലുടമ അവരുടെ ഹോട്ടലിലും സമാന ബോർഡ് സ്ഥാപിച്ചെന്ന് സന്തോഷ് പറയുന്നു.

ഓട്ടോ ഡ്രൈവർമാരും മറ്റും രോഗികളെ ഹോട്ടലിന് മുന്നിലെത്തിക്കും. ചിലർ ഹോട്ടലിൽ ഇരുന്ന് കഴിക്കും, അതല്ലെങ്കിൽ പാർസൽ വാങ്ങും. വൈകിട്ട് ഹോട്ടലടയ്ക്കുമ്പോൾ മിച്ചമുള്ള ഭക്ഷണവും വെറുതെ കളയില്ല. പൊതികെട്ടി വഴിയാത്രക്കാർക്കും ഡ്രൈവർമാർക്കും കൊടുക്കും.

സന്തോഷിന്റെ നന്മയ്ക്ക് ഭാര്യ സുമോളുടെ പിന്തുണയുമുണ്ട്. മക്കളായ സന്ദീപും ശ്രീമോളും നന്നായി പഠിക്കാനും നല്ല ജോലി ലഭിക്കാനും കാരണം പട്ടിണി മാറ്റിയവരുടെ പ്രാർത്ഥന കൊണ്ടാണെന്ന് ഇരുവരും വിശ്വസിക്കുന്നു. മകൻ വി.ഐ.യിൽ ഉയർന്ന ജോലിയിലാണ്, മകൾ മുംബൈയിൽ നഴ്സും.

മനസ്സിൽ അൽപ്പം നന്മയുണ്ടെങ്കിൽ ഈ ലോകം എത്ര സുന്ദരമാണെന്ന് തെളിയിക്കുകയാണ് ഈ ഹോട്ടലുടമയും കുടുംബവും!..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6