Skip to content

chithrodayamflashnews.com

ചരിത്രം കുറിച്ച് റിതിക ടിർക്കി. വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഗോത്രവർഗ വനിതാ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി റിതിക ശ്രദ്ധേയയായി.

ജാർഖണ്ഡിലെ ഗുംല സ്വദേശിനിയായ റിതിക, ബി.ഐ.ടി മേസ്രയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2019ൽ ഇന്ത്യൻ റെയിൽവേയുടെ ചക്രധർപൂർ ഡിവിഷനിൽ ഷണ്ടറായി കരിയർ ആരംഭിച്ചു. പിന്നീട് ചരക്ക് വണ്ടികളും പാസഞ്ചർ ട്രെയിനുകളും ഓടിച്ച് നേടിയ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് വന്ദേ ഭാരതിൽ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി നിയമിതയായത്. 2024 സെപ്റ്റംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ടാറ്റാനഗർ-പട്‌ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കന്നി സർവീസ് നിയന്ത്രിച്ചാണ് റിതിക ചരിത്രം കുറിച്ചത്. ലോക്കോ പൈലറ്റ് എസ്.എസ്. മുണ്ടയ്‌ക്കൊപ്പമായിരുന്നു റിതികയുടെ സർവീസ്. ഈ നേട്ടത്തിന് പിന്നാലെ 2025ലെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിലെ പ്രത്യേക അറ്റ് ഹോം വിരുന്നിലേക്ക് റിതികയെ ക്ഷണിച്ച് ആദരിച്ചു.

കഠിനാധ്വാനത്തിലൂടെ ഉയർന്ന റിതിക നിരവധി പെൺകുട്ടികൾക്ക് പ്രചോദനമാകുകയാണ്. സാധാരണ കുടുംബത്തിൽ നിന്നെത്തിയ റിതിക, പ്രതിബന്ധങ്ങളെ മറികടന്ന് റെയിൽവേയിലെ അതിവേഗ ട്രെയിൻ ഓപ്പറേഷനിലേക്ക് എത്തിയത് നിശ്ചയദാർഢ്യത്തിന്റെ നേട്ടമാണ്. സ്ത്രീകൾക്കും ഗോത്രവർഗ സമൂഹത്തിനും സാധ്യതകളുടെ വാതിൽ തുറക്കുന്ന മാതൃക കൂടിയാണ് ഈ നേട്ടം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6