Skip to content

chithrodayamflashnews.com

നിത്യഹരിതനായകൻ പ്രേംനസീറിന്റെ മൂത്തമകൾ ലൈലാബീഗം (76) അന്തരിച്ചു

​കോഴിക്കോട് / തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മൂത്തമകൾ ലൈലാബീഗം (ലൈല റഷീദ് – 76) അന്തരിച്ചു. അൻപതു വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു സ്ഥിരതാമസം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30-നായിരുന്നു അന്ത്യം.

​ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പ്രേംനസീർ ചിറയിൻകീഴിലെ തന്റെ അറുപതുവർഷത്തിലേറെ പഴക്കമുള്ള വീടിന് മൂത്തമകളുടെ പേരാണ് നൽകിയിരുന്നത് (‘ലൈല കോട്ടേജ്’).
​പരേതനായ പി.ഡബ്ല്യു.ഡി. റിട്ട. സൂപ്രണ്ടിങ് എൻജിനീയർ ഇ.എ. റഷീദ് (പി.എ. റഷീദ്) ആണ് ഭർത്താവ്.
​മക്കൾ: സജിത് ഖാൻ (ആർകിടെക്ട്, ), ഓസ്ട്രേലിയസോജ (കോയമ്പത്തൂർ).
മരുമക്കൾ: വി. നൗഷാദ് (മാനേജിങ് ഡയറക്ടർ, വാക്കറൂ), നസ്രീൻ (ഓസ്ട്രേലിയ).
സഹോദരങ്ങൾ: പരേതനായ ഷാനവാസ്, റസിയ, റിത.
​ഭൗതികശരീരം കോഴിക്കോട്ടെ വസതിയിലെ പൊതുദർശനത്തിന് ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ നടക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6