Skip to content

chithrodayamflashnews.com

11 വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിഷ റാഫേലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

11 വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിഷ റാഫേലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കിയതായി ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കേരള മെഡിക്കോ-ലീഗൽ പ്രോട്ടോക്കോൾ പ്രകാരമാണ് പരിശോധന നടത്തിയതെന്നും, കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ മെഡിക്കൽ രേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർനടപടിയുടെ ഭാഗമായി തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ആശുപത്രി രേഖയിൽ പരാമർശമുണ്ട്.

പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

കുട്ടിയുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

1 Comments
Dana3120 October 8, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6