ഉത്സവപ്പറമ്പുകളിൽ തലയെടുപ്പോടെ നിറഞ്ഞുനിന്നിരുന്ന പല്ലാട്ട് ബ്രഹ്‌മദത്തന് ഒടുവിൽ നിളയുടെ മടിയിൽ അന്ത്യവിശ്രമം. അപ്രതീക്ഷിതമായി ഇടിമിന്നലേറ്റ് ചരിഞ്ഞ ഗജവീരന്റെ ചിതാഭസ്മമാണ് തിരുനാവായയിലെ ഭാരതപ്പുഴയിൽ ഒഴുക്കിയത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ അസ്ഥിക്കടവിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഉടമ പി.വി. സുരേഷ് കുമാറും കുടുംബാംഗങ്ങളും ചേർന്നാണ് ഭാരതപ്പുഴയിൽ ചിതാഭസ്മം ഒഴുക്കിയത് . ഏറെ സ്നേഹത്തോടെ വളർത്തിയ ബ്രഹ്‌മദത്തനെ നിളയുടെ കൈകളിലേക്ക് ഏൽപ്പിച്ച നിമിഷം ഏറെ വികാരനിർഭരമായിരുന്നു.

ബ്രഹ്‌മദത്തന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിലെ ആനപ്രേമികൾക്ക് വലിയൊരു നഷ്ടമാണ് ഒണ്ടാക്കിയിരിക്കുന്നത് .കോട്ടയത്ത് ഉടമയുടെ വീട്ടുവളപ്പിൽ വിശ്രമത്തിലായിരുന്ന ഗജവീരനെ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇടിമിന്നൽ കവർന്നെടുത്തത്. ഇത്രയും അപ്രതീക്ഷിതമായ ഒരു വേർപാട് ആരും പ്രതീക്ഷിച്ചിരുന്നില്ല.
തൃശൂർ പൂരം ഉൾപ്പെടെ നിരവധി ഉത്സവവേദികളിൽ തന്റെ തലയെടുപ്പുകൊണ്ട് ശ്രദ്ധ നേടിയിരുന്ന ബ്രഹ്‌മദത്തൻ ഇനി ആ വേദികളിലേക്ക് മടങ്ങിയെത്തില്ല. അവന്റെ കാൽച്ചുവടുകളും ഗാംഭീര്യവും ഇനി ആനപ്രേമികളുടെ ഓർമകളിൽ മാത്രം. 𒔒രുപാട് ഹൃദയങ്ങളിൽ ഇടം നേടിയ ഗജവീരന്… എപ്പോഴും എല്ലാവരുടെയും മനസിൽ തന്നെ അവനൊരു ഇടം കാണും
No Comment.