Skip to content

chithrodayamflashnews.com

October 13, 2026 3:24 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

നവീൻ ബാബുവിന്റെ ദാരുണമായ വേർപാടിന്റെ നോവ് ബാക്ക നിൽക്കെ, അച്ഛന്റെ വലിയൊരു ആഗ്രഹം സഫലമാക്കി മകൾ നിരഞ്ജന നായർ സർവീസിലേക്ക്

കണ്ണൂർ എ.ഡി.എമ്മും സത്യസന്ധനായ ഉദ്യോഗസ്ഥനുമായിരുന്ന നവീൻ ബാബുവിന്റെ ദാരുണമായ വേർപാടിന്റെ നോവ് ബാക്ക നിൽക്കെ, അച്ഛന്റെ വലിയൊരു ആഗ്രഹം സഫലമാക്കി മകൾ നിരഞ്ജന നായർ സർവീസിലേക്ക്.

എറണാകുളം പനമ്പിള്ളി നഗറിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസിൽ ഭക്ഷ്യ സുരക്ഷാ ഓഫീസറായി (Food Safety Officer) നിരഞ്ജന ഔദ്യോഗികമായി ചുമതലയേറ്റു. ആശ്രിത നിയമന പദ്ധതി പ്രകാരമാണ് ജോലിയിൽ പ്രവേശിച്ചത്. ചുമതലയേറ്റെടുത്ത ശേഷം നിരഞ്ജന ഉമ തോമസ് എം.എൽ.എയെ സന്ദർശിച്ചു.

​കണ്ണീരോർമ്മകളിൽ നിന്നും അച്ഛന്റെ സ്വപ്നത്തിലേക്ക്… ബി.ടെക് ഫുഡ് ടെക്‌നോളജി ബിരുദധാരിയായ നിരഞ്ജന, പഠനശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അച്ഛൻ നവീൻ ബാബുവിന്റെ ആഗ്രഹപ്രകാരമാണ് മൂന്ന് വർഷം മുൻപ് നിരഞ്ജന പി.എസ്.സി പരിശീലനം ആരംഭിക്കുന്നത്.

എന്നാൽ അച്ഛന്റെ ആഗ്രഹം പൂവണിയുന്ന കാഴ്ച കാണാൻ നവീൻ ബാബു ഇന്ന് നമ്മോടൊപ്പമില്ല. 2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ച് അപമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആ ദാരുണ മരണം.

മന്ത്രി കെ. മുരളീധരൻ, പഴകുളം മധു എം.എൽ.എ, ഫുഡ് സേഫ്റ്റി കമ്മീഷണർ ശ്രീധന്യ സുരേഷ്, നവീൻ ബാബുവിന്റെ ഭാര്യയും കോഴഞ്ചേരി തഹസിൽദാറുമായ ഡി. മഞ്ജുഷ എന്നിവരുടെ സാന്നിധ്യത്തിലാണ് നിയമന ഉത്തരവ് കൈമാറിയിരുന്നത്.

​അഹങ്കാര രാഷ്ട്രീയത്തിനെതിരെയുള്ള നിശബ്ദ പ്രതികാരം:

അധികാരത്തിന്റെ ഗർവ്വ് കാട്ടി ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിച്ച് മരണത്തിലേക്ക് തള്ളിയിട്ടവർക്ക് മുന്നിൽ, തലയുയർത്തിപ്പിടിച്ച് അതേ സർക്കാർ സർവീസിലേക്ക് കയറിനിൽക്കുന്ന നിരഞ്ജനയുടെ ഈ നിമിഷം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വലിയൊരു അടയാളപ്പെടുത്തലാണ്.

​വൈകിയെത്തുന്ന നീതിയും സി.ബി.ഐ അന്വേഷണവും:

നവീൻ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തുടക്കത്തിൽ തള്ളിക്കളഞ്ഞ സർക്കാർ, ഒടുവിൽ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചെങ്കിലും ആ കുടുംബം അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് ആര് മറുപടി പറയും?

കുറ്റക്കാർ ആരായാലും അവർ ശിക്ഷിക്കപ്പെടും വരെ ഈ പോരാട്ടം തുടരേണ്ടതുണ്ട്.

​ഒരു കുടുംബത്തിന്റെ അതിജീവനം:

തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിന്റെ ആഘാതത്തിലും അച്ഛന്റെ നെഞ്ചിലെ ആഗ്രഹങ്ങളെ ജീവനോടെ നിർത്തി നാടിനെ സേവിക്കാൻ ഇറങ്ങിത്തിരിച്ച നിരഞ്ജനയ്ക്ക് പൊതുസമൂഹത്തിന്റെ വൻ പിന്തുണയാണ് ലഭിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6