പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട ഒരാൾക്ക് അവളുടെ ഓർമകൾ എത്രത്തോളം വിലപ്പെട്ടതായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ, പങ്കിട്ട സന്തോഷങ്ങൾ, ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ… പ്രിയപ്പെട്ടവർ യാത്രയാകുമ്പോൾ അവശേഷിക്കുന്നത് ഇതൊക്കെയാണ്. 🥺❤️
എന്നാൽ, ചലച്ചിത്രപ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷന്റെ ഓർമകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഭർത്താവ് അംബുജാക്ഷന് നേരെ വിമർശനങ്ങളുയരുകയാണ്. ഭാര്യയുടെ മരണാനന്തര ചടങ്ങുകളുടെയും ഒരുമിച്ചുള്ള നിമിഷങ്ങളുടെയും വീഡിയോകൾ റീലുകളായി പങ്കുവയ്ക്കുന്നതിനെ ചിലർ ചോദ്യം ചെയ്തു. ഭാര്യയുടെ വേർപാട് പോലും സോഷ്യൽ മീഡിയയിലെ കണ്ടന്റാക്കുന്നുവെന്നായിരുന്നു വിമർശനം.
വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയ അംബുജാക്ഷന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത് തന്റെ പ്രിയപ്പെട്ട ലേഖയോടുള്ള സ്നേഹമായിരുന്നു.
തന്റെ മുത്തിനെ സ്നേഹിച്ച ഒരുപാട് പേരുണ്ടെന്നും അവളുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കായാണ് വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇഷ്ടമില്ലാത്തവർക്ക് തന്നെ ഒഴിവാക്കാമെന്നും എന്നാൽ ലേഖയുടെ ഓർമകൾ പങ്കുവയ്ക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കാൻസറിന്റെ വേദനകൾക്കിടയിലും ലേഖയെ അപമാനിച്ചവരുണ്ടായിരുന്നു. പക്ഷേ, അവരോട് പകയോടെ പെരുമാറാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. തന്റെ ശത്രുക്കൾക്കുപോലും ഈ രോഗം വരരുതേയെന്ന് താനും മകളും പ്രാർഥിച്ചിരുന്നുവെന്നാണ് അംബുജാക്ഷൻ ഓർത്തെടുത്തത്. ആ വാക്കുകൾക്കിടയിലും ലേഖയുടെ മനസ്സിന്റെ നന്മയെക്കുറിച്ചുള്ള ഓർമകളാണ് തെളിയുന്നത്.

രണ്ട് വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിലാണ് ലേഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആ കഠിനകാലത്ത് താങ്ങും തണലുമായി ഭർത്താവും മക്കളും കൂടെയുണ്ടായിരുന്നു. ഇന്ന് ലേഖ അരികിലില്ലെങ്കിലും അവൾ കണ്ട സ്വപ്നങ്ങൾ അംബുജാക്ഷന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു.
അവൾ ആഗ്രഹിച്ച കാര്യങ്ങൾ ഓരോന്നായി പൂർത്തിയാക്കാനാണ് ഇനി തന്റെ ശ്രമമെന്നും അതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ഒരിക്കൽ കൈപിടിച്ച് കൂടെ നടന്നവൾ ഇന്ന് ഓർമകളിൽ മാത്രം. ഒരുമിച്ചിരുന്ന വീട്, പങ്കിട്ട ചിരികൾ, സ്നേഹത്തോടെ വിളിച്ചിരുന്ന ആ ശബ്ദം… എല്ലാം ഇന്നൊരു പിടി ഓർമകളായി മാറിയിരിക്കുന്നു. 💔ചിലർക്ക് ഓർമകൾ വെറും പഴയ ചിത്രങ്ങളായിരിക്കാം… എന്നാൽ മറ്റുചിലർക്ക് അതാണ് നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനുള്ള ഏക വഴിയാണ് .
No Comment.