Skip to content

chithrodayamflashnews.com

നെടുമ്പാശ്ശേരി അപകടമുണ്ടാക്കിയ സുഹൈൽ സജീവ് നയിച്ചിരുന്നത് പൂർണ്ണ ആഡംബജീവിതം..

19കാരന്റെ സാധാരണവേഗം 200 കിലോമീറ്ററിന് മുകളിൽ…. താമസം ഫ്ളാറ്റിൽ…

നെടുമ്പാശ്ശേരി അപകടമുണ്ടാക്കിയ സുഹൈൽ സജീവ് നയിച്ചിരുന്നത് പൂർണ്ണ ആഡംബജീവിതം…19കാരന്റെ ജീവിതം സുഹൃത്തുക്കൾക്കൊപ്പം
ഫ്ളാറ്റിൽ…അപകടമുണ്ടാക്കിയ മിനി കൂപ്പർ കാർ സമീപകാലത്താണ് സുഹൈലിന് സമ്മാനമായി കിട്ടിയത്..അതിന്റെ വീഡിയോ ഒക്കെ മാതാവ് അവരുടെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ പങ്കുവെച്ചിരുന്നു…

200 കിലോമീറ്ററിലധികം വേഗത്തിൽ സുഹൈൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പങ്കുവെച്ചിരുന്നു..
എന്നിട്ടും ഇത്രയും നാൾ ഒരു നിയമസംവിധാനവും ഇയാൾക്കരികിൽ എത്തിയില്ല എന്നത് അത്ഭുതകരമായി തോന്നുന്നു…

 

അപകടമുണ്ടായിതിന് പിന്നാലെയും പ്രതി സുഹൈൽ കാണിച്ച കാര്യങ്ങൾ അറിയുമ്പോൾ ചോരതിളക്കും…കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞ
നാട്ടുകാരോട് കാറിന്റെ ഡോർ സെൻസർ കേടാകുമെന്നായിരുന്നത്രേ പ്രതി പറഞ്ഞത്…കാറിൽ നിന്ന് നാട്ടുകാർ വലിച്ചിറക്കിയപ്പോഴും
‘കേസ് വാപ്പ നോക്കിക്കോളും’ എന്നായിരുന്നു പ്രതിയുടെ പ്രതികരണം..

അപകടദിവസം സുഹൈൽ കയറിയത് മൂന്ന്ബാ റുകളിൽ..കടവന്ത്ര,പാലാരിവട്ടം,നെടുമ്പാശേരി…ഇത്രയും മദ്യം കഴിച്ചാണ് ഇവൻ ഇത്രയധികം
വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലൂടെ വാഹനമോടിച്ചത്..അതും ഇത്രയും വേഗതയിൽ…ജീവിക്കാൻ വേണ്ടി പാട്ട്ടൈം ജോലി ചെയ്ത്
വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്…അവർക്ക് നീതി കിട്ടിയേ മതിയാകു…

പ്രതി സുഹൈലിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് പാർപ്പിച്ചത് എന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്,അത്
സത്യമാണെങ്കിൽ അതെന്ത് പരിപാടിയാണ്..ഇത്രയും വലിയ ക്രൂരത കാണിച്ച 19കാരൻ ഒരു ദയയും അർഹിക്കുന്നില്ല…നിയമസംവിധാനങ്ങൾ
അഡ്ജസ്റ്റ്മെന്റ് പരിപാടി കാണിച്ച് കേസൊതുക്കാം എന്ന് കരുതരുത്…ജനമെല്ലാം കാണുന്നുണ്ട്…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6