Skip to content

chithrodayamflashnews.com

October 14, 2026 1:11 pm

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാറളത്ത് വയോധികയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.

കാറളം മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന സാവിത്രിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് ഈ ക്രൂരമായ കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സാവിത്രിയുടെ ഭർത്താവും മകനും മരുമകളും പേരക്കുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. മറ്റ് കുടുംബാംഗങ്ങൾ സാവിത്രിയുടെ ഭർത്താവുമായി ആശുപത്രിയിൽ പോയ സമയത്താണ് ഈ സംഭവം അരങ്ങേറിയത്. ഈ സമയം സാവിത്രി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരം പേരക്കുട്ടിയായ ഋതിക സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തുകയായിരുന്നു.

 

തുടർന്ന് നാട്ടുകാർ വീടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് സാവിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ മുളകുപൊടി വിതറിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് മുൻപായി പ്രദേശത്ത് അപരിചിതരായ രണ്ട് സ്ത്രീകൾ കറങ്ങിനടന്നിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കാട്ടൂർ പോലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6