Skip to content

chithrodayamflashnews.com

November 29, 2026 9:09 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

യൂട്യൂബ് നോക്കി ഡ്രൈവിങ്ങ് പഠിച്ചതല്ല! ചേരാനല്ലൂരിൽ ജയബാലകൃഷ്ണനെ കൊന്ന 17-കാരൻ സ്ഥിരമായി ഓടിച്ചിരുന്നത് 5 ലക്ഷത്തിന്റെ കവാസാക്കി ബൈക്ക്! ജഡ്ജിയുടെയും കുടുംബത്തിന്റെയും വാദങ്ങൾ പൊളിയുന്നു; നീതി തേടി ഹൈക്കോടതിയിലേക്ക് ജയബാലകൃഷ്ണന്റെ കുടുംബം!

യൂട്യൂബ് നോക്കി ഡ്രൈവിംഗ് പഠിച്ചു, അച്ഛനറിയാതെ കൊതികൊണ്ട് കാർ എടുത്തു കൊണ്ടുപോയതാണ്” എന്നൊക്കെ പറഞ്ഞ് പോലീസിനും കോടതിക്കും മുന്നിൽ പ്രതിഭാഗം നിരത്തിയ വാദങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിയുന്നു! ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ചു ജയ ബാലകൃഷ്ണൻ കൊല ചെയ്യപ്പെട്ട കേസിൽ പ്രതിയായ 17 കാരനെതിരെയും കുടുംബത്തിനെതിരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

പ്രതിയായ കുട്ടി പെട്ടെന്നൊരു ദിവസം വണ്ടിയെടുത്ത് ഇറങ്ങിയതല്ല! കാർ മാത്രമല്ല,
5 ലക്ഷത്തിലധികം രൂപ വിലവരുന്ന കവാസാക്കി അടക്കമുള്ള ആഡംബര ബൈക്കുകളും ഇയാൾ സ്ഥിരമായി ഓടിക്കാറുണ്ടായിരുന്നു. 7 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ ഈ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ലൈസൻസില്ലാത്ത ഒരു കുട്ടി ഫ്ലാറ്റിൽ നിന്നും ദിവസങ്ങളോളം ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ റോഡിലിറക്കുമ്പോൾ വീട്ടുകാർ അതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. മാതാപിതാക്കളുടെ ഗുരുതരമായ അശ്രദ്ധയും ഒത്താശയുമാണ് ഇവിടെ പ്രകടമാകുന്നത്.

സ്പീഡ് ട്രാക്കിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഇയാൾ പങ്കുവെച്ചിരുന്നു. അപകടത്തിന് പിന്നാലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തെങ്കിലും ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പോലീസ് വീണ്ടെടുക്കുകയാണ്.
​
സ്വന്തം അച്ഛൻ നഷ്ടപ്പെട്ടതിന്റെ തീവ്രവേദനയിലും മാതൃകാപരമായ മനോധൈര്യത്തോടെ ജയബാലകൃഷ്ണന്റെ കുടുംബം നടത്തുന്ന പോരാട്ടം ഇപ്പോൾ നിയമത്തിന്റെ വഴിയിൽ കടുത്തിരിക്കുകയാണ്:
പ്രതിയായ 17 കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ജില്ലാ കോടതിയെ സമീപിക്കുന്നു.

മകന്റെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുകയും നീതി തേടിയെത്തിയ ബന്ധുക്കളോട് ക്ഷോഭിക്കുകയും ചെയ്ത പ്രതിയുടെ പിതാവായ ജഡ്ജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.

​പെട്ടെന്നുള്ള ഒരു അബദ്ധമല്ല മറിച്ച് കുട്ടിയുടെ ഇത്തരം നിയമവിരുദ്ധമായ ഭ്രാന്തുകൾക്ക് വീട്ടുകാർ നൽകിയ മൗനാനുവാദമാണ് ഒടുവിൽ നിരപരാധിയായ ഒരു മനുഷ്യന്റെ വിലപ്പെട്ട ജീവനപഹരിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6