Skip to content

chithrodayamflashnews.com

November 29, 2026 8:47 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മണ്ഡലക്കാലത്ത് ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി

സംസ്ഥാനത്തിന്റെ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകളിൽ പമ്പയിലേക്ക് നേരിട്ട് എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് പമ്പയിൽ ദർശനത്തിനുള്ള ബുക്കിംഗ് ലഭിക്കുന്നതല്ല. ഇവർക്ക് സ്പോട്ട് ബുക്കിംഗിനായി വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരും.

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമായിരിക്കും പമ്പയിലേക്ക് കൊണ്ടുപോകുക. സ്പോട്ട് ബുക്കിങ്ങിനായി വരുന്നവരെ നിലയ്ക്കലിൽ ഇറക്കും. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഇക്കാര്യം പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഭക്തർക്ക് കടുത്ത ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നതിനൊപ്പം പമ്പയിൽ അനാവശ്യ തിരക്കിനും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിൽ അധിക തിരക്കിനും ഇടയാക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

1 വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കുകയും പമ്പയിൽ ഇറക്കുകയും ചെയ്യുക.
1. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഇറക്കുക. ബുക്കിംഗിന് ശേഷം ഇവർക്ക് പമ്പയിലേക്ക് പോകുന്നതിന് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കുക.
2. ടിക്കറ്റ് നൽകുന്ന സമയത്തോ യാത്രയ്ക്കിടയിലോ കണ്ടക്ടർമാർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിംഗ് വിവരം (ബുക്കിംഗ് സ്ലിപ്പ് OR കോഡ്) പരിശോധിച്ച് അതനുസരിച്ച് പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകുക.
3. ഇക്കാര്യം ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കുകയും അറിയിപ്പ് നൽകുകയും ചെയ്യുക.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6