2023 | ജൂൺ 09|വെള്ളി |
പത്തനംതിട്ട: പതിനാറുകാരിക്ക് നേരെ അക്രമം നടത്തിയ 44 കാരന് പന്ത്രണ്ട് വർഷം കഠിന തടവ്.പട്ടിക ജാതിക്കാരിയായ പതിനാറുകാരിയായ പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് പ്രതിക്ക് 12 വർഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും വിധിച്ചത്. കൊടുമൺ രണ്ടാം കുറ്റി അനന്തു ഭവനിൽ അനീഷിനെയാണ് (44) അടൂർ അതിവേഗ കോടതിയിലെ സ്പെഷൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. 2018 ജൂൺ 9 നാണ് കേസിന് ആധാരമായ സംഭവം നടന്നത്. അടൂ ഡി.വൈ.എസ്.പിയുടെ നിർദേശ പ്രകാരം കൊടുമൺ പോലീസാണ് കേസ് അന്വേഷിച്ചത്.
വിറകുമായി തോട്ടം മേഖലയിലെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ കടന്നുപിടിച്ച ശേഷം അടുത്തുള്ള റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പണം വാഗ്ദാനം ചെയ്ത് ഉപദ്രവിച്ചെന്നാണു കേസ്. കൊടുമൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും പോക്സേ ആക്ട് പ്രകാരവും പട്ടിക ജാതി – വർഗ പീഡന നിരോധന നിയമ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറയുന്നു. ഇതിനാൽ അഞ്ച് വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്ത പക്ഷം 18 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ കോടതിയിൽ ഹാജരായി.
No Comment.