Skip to content

chithrodayamflashnews.com

Asnap 1409

ഗിനിയയെ അനായാസം തോല്പ്പിച്ച് ബ്രസീൽ; വിജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

2023 | ജൂൺ 18|ഞായർ |

ഇന്ന് നടന്ന ആവേശകരമായ ഫുട്ബോൾ പോരാട്ടത്തിൽ, ഗിനിയയ്‌ക്കെതിരെ 4-1 എന്ന സ്‌കോറിന്റെ ഏകപക്ഷീയ വിജയം ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം സ്വന്തമാക്കി. സ്പെയിനിൽ നടന്ന മത്സരത്തിൽ ബ്രസീലിന്റെ ആധിപത്യം ആണ്. കാണാൻ ആയത്.

27-ാം മിനിറ്റിൽ ജോലിന്റണിന്റെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ സ്‌കോറിങ്ങിന് തുടക്കമിട്ടു. ന്യൂകാസിൽ താരത്തിന്റെ ദേശീയ ടീം അരങ്ങേറ്റം കൂടിയായിരുന്നു ഇത്. വെറും മൂന്ന് മിനിറ്റിനുള്ളിൽ, ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ റോഡ്രിഗോ ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി, ബ്രസീൽ 2-0 ന് മുന്നിലെത്തിച്ചു. 36ആം മിനുട്ടിൽ ഗിനിയ ഒരു ഗോൾ മടക്കി എങ്കിലും അത് സമ്മർദ്ദം ഉയർത്തിയില്ല.

47-ാം മിനിറ്റിൽ ഡിഫൻഡർ എഡർ മിലിറ്റോ തന്റെ ആക്രമണ കഴിവുകൾ തെളിയിച്ച് ബ്രസീലിന്റെ ലീഡ് 3-1 ആയി ഉയർത്തി. പിന്നീട് എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. അവസാനം 87ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വിനീഷ്യസും ഗോൾ നേടി.സ്കോർ 4-2

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6