Skip to content

chithrodayamflashnews.com

Asnap 1409

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 19ന് രാവിലെ പ്രസിദ്ധീകരിക്കും

2023 | ജൂൺ 18|ഞായർ |

: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 19ന് രാവിലെ 8ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ വിജ്ഞാപനം ഇറങ്ങി. ആദ്യ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം 19ന് രാവിലെ 11മുതൽ ആരംഭിക്കും.
ജൂൺ 19മുതൽ ജൂൺ 21വരെയാണ് പ്രവേശനം. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ
http://admission.dge.kerala.gov.in വഴി ലഭ്യമാകും. വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്മെന്റ് പരിശോധിക്കാം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6