Skip to content

chithrodayamflashnews.com

Asnap 1409

ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍..!!!

2023 | ജൂൺ 19|തിങ്കൾ |

തിരൂർ: തിരൂര്‍ ബസ് സ്റ്റാൻഡില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട വരാന്തയില്‍ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ല് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്.

2018 ൽ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിന് പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീ (40)നെയാണ് കുത്തിക്കൊന്നത്. ആദം മദ്യപിച്ച് വന്നതിനാൽ ഓട്ടം പോവാൻ വിസമ്മതിച്ചു. തുടർന്ന് പറവണ്ണ അങ്ങാടിയില്‍ വെച്ച് യാസീന്റെ നെഞ്ചിലും മുതുകിലും ആണ് കുത്തിയത്. യാസീനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുശേഷം ഓട്ടോയും അടിച്ചുതകര്‍ത്ത് ആദം രക്ഷപ്പെട്ടെങ്കിലും പിന്നീട് കോട്ടക്കലിൽ വെച്ച് പിടികൂടി. അന്ന് ഓട്ടോ തകര്‍ക്കുന്നതിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6