ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരം ഉണ്ടാകും. ആരോഗ്യപരമായും ധനപരമായും ഇന്ന് അനുകൂല ഫലം – ബന്ധുക്കളുമായി അകന്ന് നിലക്കാനുള്ള സാഹചര്യം ഉണ്ടാകും ദൂരയാത്രാ വേണ്ടി വരും ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) ക്ഷേത്ര ദർശനത്തിന് അവസരം ഉണ്ടാകും സ്ഥാനപ്രാപ്തി , അമിതദ്ധ്വാനം, ധനലാഭം, ശത്രു ക്ഷയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) പുതിയ വിട്, വാഹനം ഇവയെ കുറിച്ച് ചില ആലോചനകൾ വന്നുചേരുംകർമ്മവിജയം ധനധാന്യ ലാഭം ആരോഗ്യം, ഔദ്യോഗിക തലത്തിൽ ബഹുമതി കാര്യപ്രാപ്തി,ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) മക്കളുടെ ജോലി / പഠന കാര്യത്തിൽ പഠനo മുടക്കണ്ടതായി വരുംകർമ്മ സിദ്ധി, വസ്ത്രാദി ലാഭം മന സംതൃപ്തി ദൂര യാത്ര കൊണ്ട് നേട്ടങ്ങൾ ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കാര്യതടസ്സം മാറി കിട്ടും, വ്യാപാരികൾക്ക് നേട്ടം,സ്വജന സഹകരണം വർദ്ധിയ്ക്ക് രോഗ ശമനം ധനനഷ്ടം കുറയും ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയു) ക്ഷേത്ര ദർശനത്തെ കുറിച്ചാലോചനകൾ നടക്കും,സാമ്പ ത്തിക തടസ്സങ്ങൾക്ക് പരാഹാരം കാണാൻ സാധിക്കും, ബന്ധനം മുക്തി ,രാജഭയം മാറി കിട്ടും ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) പുതിയ വീട് വാങ്ങാനള്ള ചർച്ചകൾ പുരോഗമിക്കും മക്കളുടെ വിദ്യാഭ്യസ കാര്യത്തിലെ ആശങ്കകൾ നീങ്ങി കിട്ടുംധനലാഭം, ഭക്ഷണ സുഖം, സ്ഥാനപ്രാപ്തി ഗൃഹസുഖം ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു ) അനാവശ്യ ചിലവുകൾ വർദ്ധിയ്ക്കും കർമമ സ്തംഭനം, ഉദര പീഢ, അലസത, ധനനഷ്ടങ്ങൾ, കലഹം, ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സർക്കാരിൽ നിന്ന് ചില അനുകൂല അറിയിപ്പ് കൾ കിട്ടുംവാത സംബന്ധമായ രോഗക്ലേശങ്ങൾ, മനോദുഃഖം, കർമ്മ തടസ്സങ്ങൾഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സാമ്പത്തിക നില മനസ്സിലാക്കി കാര്യങ്ങൾ കൈകാര്യം ചെയ്യണ്ട ദിവസമാണ്. സ്ത്രീവിരോധം, അനാരോഗ്യം ബന്ധു ദ്വേഷം, കലഹം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം ശത്രുനാശം, കുടുംബ പ്രീതി , കാർഷിക പുരോഗതി ഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനസമൃദ്ധി, വാക്ശുദ്ധി, മനസുഖം, രാജ പ്രസാദം, കർമ്മ വിജയം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.