Skip to content

chithrodayamflashnews.com

Asnap 1409

സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം

2023 | ജൂൺ 21|ബുധൻ |


പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് മുൻകൂര്‍ ജാമ്യം. ചോദ്യം ചെയ്യലിനായി 23ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഹൈകോടതി സുധാകരന് നിര്‍ദേശം നല്‍കി. തട്ടിപ്പ് കേസില്‍ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി സുധാകരൻ ഹൈകോടതിയെ സമീപിച്ചത്. നേരത്തെ കോടതി സുധാകരന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. ഇന്ന് ഹരജി വീണ്ടും പരിഗണിച്ച കോടതി മുൻകൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6