Skip to content

chithrodayamflashnews.com

Asnap 1409

മുഖ്യമന്ത്രിയുടെ 27 വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു


മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മാസം 27 വരെയുള്ള ഔദ്യോഗിക, പൊതുപരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണെന്നാണ് ഓഫീസിന്റെ വിശദീകരണം. പനി ബാധിച്ചതായാണ് റിപോര്‍ട്ട്.

12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അദ്ദേഹം ഓഫീസില്‍ എത്തിയില്ല.
കഴിഞ്ഞ മന്ത്രിസഭായോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. നേരിട്ടുള്ള യോഗമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് ഓണ്‍ലൈനായി ചേരാന്‍ തീരുമാനമെടുത്തത്. സുഖമില്ലാത്തതിനാലാണ് മന്ത്രിസഭ ഓണ്‍ലൈനായി ചേര്‍ന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6