Skip to content

chithrodayamflashnews.com

Asnap 1409

ചോദ്യംചെയ്യലിനിടെ കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. റിമാന്‍ഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടത്തറ െ്രെടബല്‍ ആശുപത്രിയില്‍ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ െ്രെടബല്‍ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6