Skip to content

chithrodayamflashnews.com

November 28, 2026 6:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നിരവധി പേര്‍ ഖത്തറിലേക്ക്

ദമ്മാം: ഇന്ന് നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കലാശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ സൗദിയില്‍ നിന്നും ആരാധകരുടെ വൻ ഒഴുക്ക്. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ റോഡ് മാര്‍ഗം ഖത്തറിലേക്ക് തിരിച്ചതോടെ സൗദി ഖത്തര്‍ അതിര്‍ത്തിയില്‍ വീണ്ടും തിരക്ക് വര്‍ധിച്ചു. പലരും വാരാന്ത്യ അവധികൂടി ഉപയോഗപ്പെടുത്തിയാണ് ഇന്നലെ മുതല്‍ തന്നെ ഖത്തറിലേക്ക് യാത്രതിരിച്ചത്.അറബ് ലോകത്ത് ആദ്യമായെത്തിയ ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം നേരില്‍ ദര്‍ശിക്കാനുള്ള അവസരം സൗദിയിലുള്ള സ്വദേശികളും വിദേശികളും പരമാവധി ഉപയോഗിപ്പെടുത്തുന്നുണ്ട്. ഹയ്യാ കാര്‍ഡുള്ളവരും ഇല്ലാത്തവരുമായ നിരവധി ആരാധകര്‍ സല്‍വ അതിര്‍ത്തി വഴി ഖത്തറിലേക്ക് യാത്ര തിരിച്ചു. ഇതോടെ അതിര്‍ത്തിയില്‍ വീണ്ടും തിരക്ക് വര്‍ധിച്ചു. കുടുംബവുമൊത്താണ് ഭൂരിഭാഗം പേരുടെയും യാത്ര. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് എളുപ്പം പ്രവേശനം സാധ്യമാകുന്നുണ്ട്. എന്നാല്‍ ഹയ്യാ കാര്‍ഡില്ലാത്തവരെ പ്രഫഷന്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. ഇവര്‍ക്ക് ബസ് റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരിക്കണം. സ്വന്തം വാഹനവുമായി പോകുന്നവര്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും നേടിയിരിക്കണം.


Whatsapp Image 2024 04 01 At 18.33.29 B82062e6