Skip to content

chithrodayamflashnews.com

November 28, 2026 6:55 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡുകളെ കുറിച്ച്

ഫിഫ ലോകകപ്പില്‍ ആര് കിരീടം നേടുമെന്ന പോലെ തന്നെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊന്നാണ് വ്യക്തിഗത അവാര്‍ഡുകള്‍. ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ഉള്ളത്.

ലോകകപ്പിലെ മികച്ച താരത്തിന് ലഭിക്കുന്ന ഗോള്‍ഡന്‍ ബോളിനായി കടുത്ത പോരാട്ടമാണുള്ളത്. ഇതിന് സമാനം തന്നെയാണ് ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരവും. രണ്ട് വിഭാഗങ്ങളിലും മുന്‍പന്തിയിലുള്ള അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയും, ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയുമാണ്.

ഗോള്‍ഡന്‍ ബോള്‍ പോരാട്ടത്തില്‍ മുന്നിലുള്ളത് മെസി തന്നെയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം പെനാലിറ്റിയിലൂടെയാണ്. മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ലോകകപ്പില്‍ 18 ഗോളവസരങ്ങളും അര്‍ജന്റീനയുടെ നായകന്‍ സൃഷ്ടിച്ചിട്ടുണ്ട്.

ലോകകപ്പില്‍ ഫ്രാന്‍സ് ആക്രമണത്തിന്റെ കുന്തമുനയായ കിലിയന്‍ എംബാപെ അത്ര പിന്നിലല്ല. ആറ് മത്സരങ്ങളില്‍ നിന്ന് എംബാപയും അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 11 ഗോളവസരങ്ങളാണ് എംബാപെ ഫ്രാന്‍സിനായി സെമി ഫൈനല്‍ വരെ സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍ ഒരു ഗോള്‍ പോലും നേടാതെ ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാനും ഗോള്‍ഡന്‍ ബോള്‍ പോരിനുണ്ട്. ഗോളടിക്കാരനില്‍ നിന്ന് പ്ലെ മേക്കര്‍ റോളിലേക്കെത്തിയ ഗ്രീസ്മാന്‍ ഇതുവരെ 21 ഗോളവസരങ്ങളാണ് ഫ്രാന്‍സിനായി ഒരുക്കിയത്. മൂന്ന് അസിസ്റ്റുകളും താരം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.

മികച്ച ഗോള്‍ സ്കോറര്‍ക്കുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപക്കുമൊപ്പം രണ്ട് താരങ്ങള്‍ക്കൂടിയുണ്ട്. ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദും അര്‍ജന്റീനയുടെ ഹൂലിയന്‍ ആല്‍വാരസുമാണത്. ഇരുവരും നാല് ഗോളുകളാണ് ലോകകപ്പില്‍ നേടിയിട്ടുള്ളത്. അഞ്ച് ഗോള്‍ വീതം നേടിയ മെസിക്കും എംബാപെക്കും പിന്നിലായാണ് ഇരുവരുമുള്ളത്.

മികച്ച ഗോളിക്കാണ് ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിക്കുക.https://mycrd.in/arha-hospital

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6