Skip to content

chithrodayamflashnews.com

Asnap 1409

ബഫർസോൺ വിഷയത്തിൽ ഉന്നതതലയോഗം


ബഫർസോൺ വിഷയത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു– വനം– തദ്ദേശ മന്ത്രിമാർ പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ഒരു ചെറിയ പ്രശ്നം ഉണ്ടെങ്കിൽ പോലും അത് പർവതീകരിക്കപ്പെടുന്നു. പാവപ്പെട്ട കർഷകരെ തെറ്റിധരിപ്പിക്കുകയാണ്. ബഫർസോൺ വർഷങ്ങൾക്ക് മുൻപേ ചർച്ചാ വിഷയമായിരുന്നു. വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിപുറപ്പെട്ട സംഭവമാണെന്ന്. സർക്കാരിനെതിരായ പ്രതിഷേധം കർഷകനെ സഹായിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6