Skip to content

chithrodayamflashnews.com

October 21, 2026 6:00 am

അമേരിക്കയില്‍ വീണ്ടും മിന്നും പ്രകടനവുമായി മെസി; ഇരട്ട ഗോളുകള്‍ നേടി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ലീഗ് കപ്പില്‍അറ്റ്‌ലാന്റയ്‌ക്കെതിരെഇന്റര്‍മയാമിക്കായി ഇരട്ടഗോളുകള്‍ നേടി അര്‍ജന്റീന താരം ലയണല്‍ മെസി. ഇതോടെ അമേരിക്കന്‍ ക്ലബ്ല് മത്സരങ്ങളില്‍ മെസിയുടെ ഗോള്‍ നേട്ടം മൂന്നായി.

മത്സരത്തില്‍എതിരില്ലാത്തനാലുഗോളുകള്‍ക്കാണ് ഇന്റര്‍ മയാമിയുടെ വിജയം. എട്ടാം മിനിറ്റിലും 21-ാം മിനിറ്റിലുമാണ് മെസിയുടെ ഇരട്ട ഗോള്‍. മെസി തന്നെയാണ് ഇന്റര്‍ മയാമിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് 43-ാം മിനിറ്റിലും 53-ാം മിനിറ്റിലുമാണ് ഇന്റര്‍ മയാമി അറ്റ്‌ലാന്റയുടെ വല ചലിപ്പിച്ചത്. റോബര്‍ട്ട് ടെയ്‌ലറാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. 53-ാം മിനിറ്റിലെ ടെയ്‌ലറിന്റെ ഗോളിന് അസിസ്റ്റ് ചെയ്തതും മെസിയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6