ബഫര്‍ സോണില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേര്ത് ആകും അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കൂ. ബഫര്‍ സോണ്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട. സുപ്രീം കോടതിയിലെ പുനപരിശോധനാ ഹര്‍ജിയില്‍ കാര്യങ്ങളും വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No Comment.