
കവിത
തിരുവമ്പാടി കണ്ണന്റെ
തിരുമുൻപിൽ നിന്നപ്പോൾ
മനസ്സിലെ ദുഃഖങ്ങൾ
പോയ് മറഞ്ഞു… (2)
പറയാതെ തന്നെ
അറിയുന്നു ഭഗവാൻ
ഉള്ളിലെ ആതംഗമെല്ലാം… (2)
(തിരു…..)
പുഞ്ചിരി തൂകുമാ
കണ്ണനെ കണ്ടപ്പോൾ
കണ്ണുകളീറനണിഞ്ഞു…
കൈകൂപ്പി തൊഴുതുനിന്നൂ…
മനസ്സാലെ പാദാരവിന്ദങ്ങൾ
നമിച്ചു ഞാൻ…..
(തിരു…..)
അശരണർക്കെന്നും
അത്താണിയാകും
അനുപമ ഗുണനിധിയല്ലോ…
അവിടുത്തെ കാരുണ്യം
അടിയന്റെ ഹൃദയത്തിൽ
യമുനയായ് ഒഴുകിയെത്തുന്നു….(യമുന…)
(തിരു……)


No Comment.