
അഥിതി പ്രേമം
കൂടിക്കൂടി
കേരളം നാളെ ബംഗാളമായിടാം…
ഒരു കൊച്ചുകുഞ്ഞിൻ
ജീവൻ പിച്ചിച്ചീന്തി കവർന്നവനും
നീതിപീഠത്തിന്റെ
പരിരക്ഷയുണ്ടാവാം…
ഗോവിന്ദച്ചാമിമാർ
നമ്മളെയത്
പലവട്ടം ഓർമ്മപ്പെടുത്തുന്നു
നിത്യവും…
ലക്ഷങ്ങൾ പ്രതിഫലം
വാങ്ങുന്ന
ആളൂരാന്മാരവർക്കായ് രക്ഷകരായെത്തിടും…
ഭിക്ഷയെടുത്തന്നം
ഭുജിക്കുന്നവനെവിടന്നു
ലക്ഷങ്ങൾ…?
ഒരു നീതിപീഠവും
ഉറവിടം തേടിയില്ലിതുവരെ.
ഗോവിന്ദച്ചാമിമാർക്ക്
ജയിലിൽ സുഖവാസം…
ഇരകളെന്ന ഓമനപ്പേരു
നേടിയോർക്കും
ബന്ധുക്കൾക്കും
കണ്ണീരുമാത്രം ബാക്കി…
ഇവനൊക്കെ രക്ഷകരായി
എത്തപ്പെടുന്നവരെ
ആദ്യമാട്ടിപായ്ക്കണം…
നാടുകടത്തണം…
ജനങ്ങൾക്കുവേണ്ടി
നിയമമെങ്കിൽ
കുറ്റവാളികൾക്കർഹമാം
ശിക്ഷയേകണം…
ഇതുപോലോരോ
ദുരന്തവും
വന്നുചേരുമ്പോൾ
മുറവിളിയേറിടും
നാടുനീളെ…
സഹതപിച്ചീടും
നമ്മളേവരും…
പത്രങ്ങൾ എഴുത്തുകാർ
നവമാധ്യമങ്ങൾ
വാർത്തക്കിടമേകിടും
അന്തിച്ചർച്ചകൾ
തർക്കങ്ങൾ
ജാതിമതം രാഷ്ട്രീയ
വെടിവഴിപാടുകൾ…
ഒന്നുരണ്ടുദിനങ്ങൾ
കഴിയുമ്പോഴെല്ലാം
കെട്ടടങ്ങും
പുതുവിഷയങ്ങൾതൻ
പുറകേ പായും…
മകളേ…. മാപ്പ്…
നിൻ നാശത്തിനു
വഴിയൊരിക്കിയോന്
നീതിപീഠം ശിക്ഷയേകിടട്ടെ…
നീതിദേവത
സത്യം പുലർത്തിടട്ടെ….
അല്ലയോ ഭരണപീഠമേ..
ശ്രദ്ധിക്കുക…
അതിഥി ദേവോ ഭവ :
ആപ്തവാക്യം നല്ലത്…
പഴയകാലത്തതിൻ
പൊരുളിന് സത്യമേറെ
പെരുമയുമേറെ…
കാലം മാറി
കഥയും മാറി…
കള്ളനും തെമ്മാടിയും
അതിഥിയായെത്തുന്നു
ദിനംപ്രതി
എണ്ണമില്ലാതെ…
നിയന്ത്രണം വേണമേതിനും
ഇല്ലെങ്കിൽ കളി
കാര്യമായി തീർന്നിടും
സുനിശ്ചിതം…
അഥിതിയീ നാട് ഭരിക്കും
കാലം വിദൂരമല്ല
ഓർക്കുക…
എണ്ണത്തിൽ മുമ്പിലവരായ്
തീർന്നിടാം…
പണ്ടു തൊഴിലാളിയായി
വന്നവർ…
ഇന്ന് മുതലാളിയായി,
അവനു കീഴെ
നൂറു മലയാളിവീതം
തൊഴിലാളി…
കെട്ടുകെട്ടിക്കണമിവരെ
അല്ലെങ്കിൽ
വരുംനാൾകളിൽ
കലികാലദുരന്തമായ്
മാറിടും നിശ്ചയം…
മകളേ….മാപ്പ്…
പൊറുക്കുക…
ഇനിയൊരു
കുഞ്ഞിനും
മേലിലീഗതി
വരാതിരിക്കട്ടെ…

No Comment.