ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ സ്വദേശിയായ നിദ നാഗ്പുരില്‍ എത്തിയത്. അണ്ടര്‍ 14 ടീം അംഗമായിരുന്നു നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് താമസിക്കുന്ന ഹോട്ടലില്‍വച്ച് ഛര്‍ദി അനുഭവപ്പെട്ടത്. അവിടെ നിന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഛർദ്ദിക്കായുള്ള കുത്തിവെപ്പ് എടുത്തുവെങ്കിലും നില വഷളായി. പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

No Comment.