Skip to content

chithrodayamflashnews.com

November 29, 2026 3:37 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍; ദുരൂഹതയേറുന്നു

കൊയിലാണ്ടി : വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടതില്‍ ദുരൂഹതയേറി. കൊലപാതക ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചത് പെയിന്‍റിങ് തൊഴിലാളി രാജീവനാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് സംസ്ക്കരിച്ചെങ്കിലും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസ്.

അരിക്കുളം – ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡിന് സമീപം വയലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹവിശിഷ്ടങ്ങള്‍ കണ്ടത്. പെയിന്‍റിങ് തൊഴിലാളിയായ രാജീവന്‍റേതാണ് മൃതദേഹം എന്ന നിഗമനത്തിലാണ് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധനക്ക് അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റേയോ പിടിവലി ഉണ്ടായതിന്‍റേയോ ലക്ഷണങ്ങളില്ല.

രണ്ട് സാധ്യതകളാണ് നിലവിലുള്ളത്.

ഒന്ന് : അമിതമായി മദ്യപിച്ച് ബോധരഹിതനാവുകയും മരണം സംഭവിക്കുകയും ചെയ്തു. അതിന് ശേഷം ഏതെങ്കിലും മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ശ്രമിച്ചതാകാം. കാടുപിടിച്ചുകിടക്കുന്ന ഈ സ്ഥലം കുറുക്കന്‍റെ വിഹാരകേന്ദ്രം കൂടിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ ചെറിയൊരു ഭാഗം തീപിടിച്ച നിലയില്‍ കണ്ടിരുന്നു. മൃതദേഹം അവിടെ കിടക്കുന്നതറിയാതെ ആരെങ്കിലും തീയിട്ടതാകാമെന്നും മൃതദേഹം കത്താന്‍ ഇതാകാം കാരണമെന്നും പറയുന്നുണ്ട്.

രണ്ട് : പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വിജനമായ സ്ഥലത്ത് ആളുകളെത്താത്തിനാല്‍ രണ്ടു ദിവസം ആരും കാണാതെ മൃതദേഹം കിടന്നിരിക്കാം. ശേഷം മൃഗങ്ങളെത്തി കടിച്ചുപറിച്ചതാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ സ്ഥിരമായി മദ്യപാന, ലഹരി സംഘങ്ങള്‍ എത്തുന്ന ഇവിടെ കഴിഞ്ഞ രണ്ടു ദിവസം ആരും എത്താതിരുന്നതിന് പിന്നില്‍ ദുരൂഹത സംശയിക്കുന്നു. രാജീവന്‍റെ സുഹൃത്തുക്കളടക്കമുള്ള ഏഴ് പേരെ ഇതിനോടകം ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6