Skip to content

chithrodayamflashnews.com

November 29, 2026 3:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുട്ടികളുടെ പ്രിയപ്പെട്ട ബുഷ്റ ടീച്ചറുടെ അപ്രതീക്ഷിത വിയോഗം; നടുക്കം മാറാതെ നാട്

കടലുണ്ടി ▪️ പ്രദേശത്തെ ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ മാട്ടുമ്മൽ ബുഷ്റ ടീച്ചറുടെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും ഉൾകൊള്ളാനാവാതെ നാട്. തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ഇനിയില്ലെന്ന നടുക്കുന്ന യാഥാർത്ഥ്യം ടീച്ചറുടെ തട്ടകമായിരുന്ന കടലുണ്ടി അനാറുൽ ഇസ്ലാം മദ്രസയെ മാത്രമല്ല നാടിനെ തന്നെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഉള്ളം വിങ്ങിയാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ ഓർത്തെടുക്കുന്നത്.

കോവിഡ് മഹാമാരി പടർന്നുപിടിച്ച ഘട്ടത്തിൽ മദ്റസ സംവിധാനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികളുടെ പഠനം തൽസമയം വീക്ഷിക്കാൻ മാതാപിതാക്കൾക്ക് പലപ്പോഴും അവസരം ഉണ്ടായിട്ടുണ്ട്. ചരിത്രമുൾപ്പെടെ, പഠിപ്പിക്കുന്ന ഏത് വിഷയവും വ്യക്തവും സരസവുമായി കുട്ടികളിലേക്ക് പകർന്നു നൽകാനുള്ള ടീച്ചറുടെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു

ഓഫ് ലൈൻ സമയത്ത് നമസ്ക്കാര മടക്കുള്ള കർമ്മ വിഷയങ്ങൾ വിദ്യാർഥിനികൾക്ക് പള്ളികളിൽ കൊണ്ട് പോയി പ്രായോഗിക പരിശീലനം നൽകുന്നതിലും മറ്റു അധ്യാപികമാർക്കൊപ്പം ബുഷ്റ ടീച്ചറുടെ പങ്ക് എടുത്തു പറയേണ്ടതാണ്. നേരത്തേ അൽ ഹുദാ നഴ്സറിയിൽ വർഷങ്ങളോളം സേവനം ചെയ്തതിലൂടെ കടലുണ്ടിയിലെ നിരവധി പേർക്ക് പ്രിയങ്കരിയാണ് ബുഷ്‌റ ടീച്ചർ.

ചാലിയം പരപ്പനങ്ങാടി റൂട്ടിലെ ആനങ്ങാടിയിൽ ഇന്നലെ വൈകീട്ടുണ്ടായ വാഹനാപകടത്തിലാണ് ടീച്ചറെ മരണം തട്ടിയെടുത്തത്. മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറി, ടീച്ചറും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ തട്ടിയാണ് അപകടം. 40കാരിയായ ബുഷ്റ ടീച്ചർ മകൾക്കും പേരക്കുട്ടിക്കുമൊപ്പം അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ബുഷ്റ ടീച്ചർ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്. ബുഷ്റ ടീച്ചറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6