
നാടൻപാട്ട്
നാടുണർന്നേ…
നാടുണർന്നേ…
നന്തുടി പാട്ടിന്റെ
ശീലുയർന്നേ…. (2)
കേരളനാടിൻ
പെരുമ ചൂടി…
കാർഷികദിനത്തിൻ
ഓർമ്മയുമായ്
പൊൻചിങ്ങമിന്നു
പിറന്നുവല്ലോ….
തിത്തോം തെയ് തോം…
തക തക താരോ…
തിത്തോം തിമിർ തോം…
തെയ് തക താരോ….
(നാടുണർന്നേ….)
പാടം നിറയെ പൊൻകതിർ തൂകി
പൊന്നാര്യൻ നെല്ല്
വിളഞ്ഞുവല്ലോ…. (2)
തെയ് തക താര…
തക താരാ…
തെയ് തക താരാ…
തക താരാ….
ഒന്നിച്ചു ചേർന്നു
കൊയ്തുകൂട്ടാം
പാറൂ…നീലി…
കാളിപ്പെണ്ണേ…
തെയ് തക താര…
തക താരാ…
തെയ് തക താര…
തക താരാ…
(നാടുണർന്നേ…..)
അത്തം പത്തോണം
പൊടിപൊടിക്കാൻ
ഇന്നുതൊട്ടുരുക്കം
തുടങ്ങിടേണം…. (2)
സദ്യവട്ടങ്ങൾ കേമമാക്കാൻ….
വിഭവങ്ങളേറെയൊരിക്കിടേണം…
തെയ് തക താര
തക താര..
തിത്തക താര….
തക താരാ…(2)
ഓണക്കോടിയുടുക്കേണം
ഓണപ്പാട്ടുകൾ
പാടേണം…
ഓണക്കളികൾ
കളിക്കേണം
ഒരുമിച്ചു സദ്യ
കഴിക്കേണം…..
തിത്തോം… തെയ്തോം…
തെയ്തക താരോ…
തേയ്തോം തിത്തോം…
തെയ്തക താരോ….


No Comment.