ഒമിക്രോണിന്റെ വ്യതിയാനം വന്ന വകഭേദമായ എക്സ്ബിബി വൈറസ് ഉയർന്ന മരണ നിരക്കിനിടയാക്കുമെന്നും രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നുമുള്ള സോഷ്യൽമീഡിയ പ്രചരണങ്ങൾ വാജ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് എക്സ്ബിബി വൈറസ് സ്ഥിരീകരിച്ചെന്ന വാർത്തയും മന്ത്രാലയം തള്ളി. ജനങ്ങളെ ഭയപ്പെടുത്തുംവിധം വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഡെൽറ്റയേക്കാൾ അഞ്ചിരട്ടി അപകടകരമാണെന്നും ഉയർന്ന മരണ നിരക്കാണെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെതായി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്.
സോഷ്യൽമീഡിയ പ്രചരണങ്ങൾ വാജ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
No Comment.