
സജികുമാർ മാവേലിക്കര
ഭാരതംബിക ശയിക്ക ഭൂമി മാതൃ മടിയിലായ്
മാതൃരാജ്യമായ് ഭവിച്ച ബ്രഹ്മസത്യ ദേശവും
ജന്മമൃത്യു പൂണ്ട ഋഷിവര്യ വന്ദിതം പുണ്ണ്യവും,
ഉയിരുകളനവധി പവിത്ര കഥകൾ മണ്ണിതും
ദേശസ്നേഹവും കൊതിച്ചു ഭൂമി തന്ന ഭാരതം
കാക്കുവാൻ തുനിഞ്ഞ ദേശികൾക്ക് മോശവും
ഗോത്ര ചോരയിറ്റു കൊന്നു നാശതാണ്ഡമാടിയും
മോഷണം പെരുക്കി കള്ളക്കൂട്ടമായ് വിലസ്സിയും
നാരിയെ പുണർന്നു തിന്നു കാമ ക്രോധമങ്ങനെ
പേറ്റു നോവയവിറക്കി പേററുത്ത പൊക്കിളും
ദേശദ്രോഹ മായിതൊക്കെയു മറിഞ്ഞ മുഖ്യരിൽ,
പരസഹായ കപടമോതി കാശിനായ് രമിച്ചതും
കോപം പൂണ്ട ഭാരതാംബ പലവുരു ക്ഷമിക്കിലും,
പ്രപഞ്ചശക്തിയാലവതരിച്ചു കൊന്ന് ശൂദ്രരേ
കാലദോഷമായ് പഴിച്ചു കൊണ്ടറിഞ്ഞ മണ്ണിലും
കഷ്ടനഷ്ട ബോധമേകി കെണിയിലായ ജീവനം
ചരിത്ര ഭൂപടത്തിലിന്നും ശോഭയാർന്ന രാജ്യമായ്,
ഭരിച്ചു വിട്ടുപോയവരും ശിഷ്യരായി വന്നതും
ഭാരതത്തിൻ മക്കളായി ഊറ്റം കൊണ്ട ഹൃദിയിലും,
സ്നേഹമായൊരാ മനസ്സിനിന്നും ഭാഗ്യ മണ്ണിതും

No Comment.