മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസില്‍ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് 2 വർഷത്തിലേറെയായി ജയിലിൽ അടച്ചിരിക്കുന്ന കാപ്പന് കഴിഞ്ഞ സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലയാണ് ഇഡി കേസില്‍ വിചാരണക്കോടതിയില്‍ കാപ്പന്‍ ജാമ്യഹര്‍ജി നല്‍കിയത്. അപേക്ഷ വിചാരണക്കോടതി തള്ളി. തുടര്‍ന്ന് കാപ്പന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇഡി കേസിലും ജാമ്യം ലഭിച്ചതോടെ സിദ്ദിഖ് കാപ്പന് ജയില്‍ മോചനം സാധ്യമാകും..

No Comment.